Vinayakan ഫെയ്സ്ബുക്ക്
Entertainment

'എന്നെ ശാന്തതയോടെ നിർത്തുന്നത് പ്രാർഥന ആണ്; ദൈവം എന്ന് പറയുന്നത് ഒരു പ്രത്യേക വ്യക്തിയൊന്നുമല്ല'

അങ്ങനെയൊരു മനോഹരമായ ഫ്രീക്വൻസി എനിക്ക് കിട്ടിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ദൈവം എന്ന് പറയുന്നത് ഒരു പ്രത്യേക വ്യക്തിയൊന്നുമല്ല, അതൊരു ഫ്രീക്വൻസി ആണെന്ന് നടൻ വിനായകൻ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ദൈവ വിശ്വാസത്തെക്കുറിച്ച് വിനായകൻ സംസാരിച്ചത്. "മ്യൂസിക് ക്രിയേറ്റ് ചെയ്ത് തുടങ്ങിയപ്പോഴാണ് എനിക്ക് ഈ മാജിക് കിട്ടിയത്. ദൈവം എന്ന് പറയുന്നത് ഒരു പ്രത്യേക വ്യക്തിയൊന്നുമല്ല.

അതൊരു ഫ്രീക്വൻസി ആണ്. അങ്ങനെയൊരു മനോഹരമായ ഫ്രീക്വൻസി എനിക്ക് കിട്ടിയിട്ടുണ്ട്. അതെനിക്ക് ​ഗോവയിൽ നിന്നാണ് കിട്ടിയത്. പിന്നെ എന്റെ ശരീരം അതിലോട്ട് അങ്ങ് മാച്ച് ആയി. ശരീരവും കൂടി മാച്ച് ആയപ്പോൾ, അതായിരുന്നു അതിന്റെ യാഥാർഥ്യം. ഒരാൾ വന്നിട്ട്.. വലിയ ആൾ വന്നിട്ട് കൈ ഉയർത്തി കാണിക്കുന്നതൊന്നുമല്ല ദൈവം. ഫ്രീക്വൻസി, അറിവ് അത് മനസിലാക്കാൻ പറ്റില്ല.

ചിലപ്പോൾ അമ്പലത്തിൽ പോകാറുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. അമ്പലം എന്നല്ല എല്ലായിടത്തും പോകും. എനിക്ക് ഈ ഫ്രീക്വൻസി ആദ്യം കിട്ടിയത് ബീമാ പള്ളിയിൽ നിന്നാണ്. എനിക്ക് സങ്കടം ഇഷ്ടമല്ലല്ലോ. ആർക്കും ഇഷ്ടമല്ല. ബീമാ പള്ളിയിൽ ചെന്നാൽ സഹിക്കാൻ പറ്റില്ല. ഞാനപ്പോൾ ഇപ്രാവശ്യം പിള്ളേരോട് പറഞ്ഞു, നമുക്ക് അവിടെയൊന്ന് പോകാമെന്ന്.

അപ്പോൾ പിള്ളേര് പറഞ്ഞു, ചേട്ടാ പോയിക്കഴിഞ്ഞാൽ കൈകാര്യം ചെയ്യാൻ പറ്റില്ല, അത്രയും ആൾക്കാർ ആണെന്ന്. പള്ളിയിലും പോകും. എന്നെ ശാന്തതയോടെ നിർത്തുന്നത് പ്രാർഥന ആണ്. വേണ്ട വേണ്ട എന്ന് പല കാര്യങ്ങളും ചെയ്യിപ്പിക്കും. ചില കാര്യങ്ങൾ വേണമെന്നും പറയും. അതാണീ പൊളിറ്റിക്കലി പറയുന്നത്. ചില കാര്യങ്ങൾ ഇത് നീ പറയണമെടാ..

എന്ന മെസേജ് കിട്ടുന്നതുപോലെ ആണ്. ചില കാര്യം മിണ്ടരുത് ഓടിക്കോ. അതാണ് ഞാൻ സെലിബ്രേറ്റ് ചെയ്യാത്തത് ഒരു പരിപാടിയും. ഓണത്തിന് ആഘോഷമൊന്നുമില്ലാത്തത് അതാണ്. ഇതിന്റെയൊന്നും ആവശ്യമില്ല. ഫുൾ ടൈം സന്തോഷിച്ചു കൊണ്ടിരിക്കുകയല്ലേ. പിന്നെ അതില്ലാത്തവർ സുഖിക്കട്ടേ. ചെയ്യുന്നവർ ചെയ്യട്ടേ. അത്രയേ ഉള്ളൂ". - വിനായകൻ പറഞ്ഞു.

Actor Vinayakan speaks openly about his faith in God.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളിലെ മിന്നല്‍ പ്രളയം; മരണസംഖ്യ 157 ആയി, കാണാതായത് 142 ഇന്ത്യക്കാര്‍

മോശം പ്രതികരണമൊന്നും ബാധിച്ചില്ല! ആദ്യ ദിനം തന്നെ 100 കോടി കടന്ന് യഷിന്റെ 'ടോക്സിക്'; ഓപ്പണിങ് ഡേ കളക്ഷൻ പുറത്ത്

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്; സംശയരോഗം കാരണമെന്ന് സൂചന

രണ്ടാം ക്ലാസ് വരെ ഇനി ഹോംവര്‍ക്ക് ഇല്ല; പഠന രീതികള്‍ മാറും, യുഎഇയിലെ സ്‌കൂളുകളില്‍ അടിമുടി മാറ്റം

ഫ്രിഡ്ജിൽ തണുപ്പ് കുറവാണോ? കാരണമിതാണ്