മോശം പ്രതികരണമൊന്നും ബാധിച്ചില്ല! ആദ്യ ദിനം തന്നെ 100 കോടി കടന്ന് യഷിന്റെ 'ടോക്സിക്'; ഓപ്പണിങ് ഡേ കളക്ഷൻ പുറത്ത്

ഇന്ത്യയിൽ നിന്ന് മാത്രം 100 കോടി കളക്ഷൻ കടന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
Toxic
Toxicഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

വൻ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് യഷ് നായകനായെത്തിയ ടോക്സിക്. ആദ്യ ദിനം തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ​ഗീതു മോ​ഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ടോക്സിക്കിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രം 100 കോടി കളക്ഷൻ കടന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ഇൻഡസ്ട്രി ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ 24,579 ഷോകളിലൂടെ ചിത്രം 101.10 കോടി രൂപ കളക്ഷൻ നേടി. 120.75 കോടിയാണ് ഇന്ത്യയൊട്ടാകെ ചിത്രത്തിന്റെ ​ഗ്രോസ് കളക്ഷൻ. എന്നാൽ കെജിഎഫ് 2 വിന്റെ ആദ്യ ദിവസത്തെ കളക്ഷനേക്കാൾ കുറവാണിത്. 116 കോടിയായിരുന്നു ഓപ്പണിങ് ഡേയിൽ കെജിഎഫ് 2 കളക്ട് ചെയ്തത്.

വിദേശത്ത് ചിത്രം 20.00 കോടി നേടി. ഇതോടെ ലോകമെമ്പാടുമായി ആകെ ചിത്രത്തിന്റെ കളക്ഷൻ 140.75 കോടി രൂപയായി. ഹിന്ദി പതിപ്പിൽ നിന്ന്- 55 കോടി, കന്നഡ- 23.30 കോടി, മലയാളം- 1.30 കോടി, തമിഴ്- 5.50 കോടി, തെലുങ്ക്- 16 കോടി എന്നിങ്ങനെയാണ് ടോക്സിക് കളക്ട് ചെയ്തിരിക്കുന്നത്.

കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ നാരായണയും യഷും ചേർന്നാണ് ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ് നിർമിച്ചിരിക്കുന്നത്. നയൻതാര, ഹുമ ഖുറേഷി, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്.

Toxic
'എന്റെ പ്രശ്നമാണ്, ഭാര്യയുമായി വേർപിരിഞ്ഞു; പക്ഷേ വഴക്കൊന്നുമില്ല'
Toxic
'സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ സന്തോഷത്തോടെ സംസാരിക്കുന്ന ആ നിമിഷം; അതാണ് എന്റെ ഏറ്റവും വലിയ സക്സസ്'
Toxic
അമ്മയുടെ മരണ വാര്‍ത്ത കേട്ടിട്ടും കോമഡി സീന്‍ പൂര്‍ത്തിയാക്കി; അമ്മ പറഞ്ഞിട്ടാണെന്ന് രാധിക; ഇമോഷണലായി മമിത
Summary

Yash starrer Toxic opening day box office collection.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com