Vishal, Vijay എക്സ്
Entertainment

'മുഖ്യമന്ത്രിക്ക് ‍ഞങ്ങളുടെ വക ഒരു വലിയ വിസിൽ, സിനിമാ മേഖലയിലെ സാഹചര്യം മനസിലാക്കിയതിന് നന്ദി'; കയ്യടിച്ച് വിശാൽ

ഇത് സിനിമയുടെ വരുമാന വർധനവിന് വലിയൊരു മാറ്റം സൃഷ്ടിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തിയറ്ററുകളിൽ ദിവസേന അ‍ഞ്ച് ഷോകൾക്ക് അനുമതി നൽകിയ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് നന്ദി പറഞ്ഞ് നടൻ വിശാൽ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വിശാൽ പുതിയ സർക്കാർ ഉത്തരവിനെ പ്രകീർത്തിച്ച് രംഗത്തെത്തിയത്. "ജനപ്രിയനായ പ്രിയ മുഖ്യമന്ത്രി വിജയ് അവർകൾക്ക് നന്ദി.

ചലച്ചിത്ര വ്യവസായത്തിലെ നിലവിലെ സാഹചര്യം മനസിലാക്കുകയും, സിനിമകൾ തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യത്തെ 7 ദിവസങ്ങളിൽ എല്ലാ ചിത്രങ്ങൾക്കും പ്രതിദിനം അഞ്ച് ഷോകൾ വീതം അനുവദിക്കുകയും ചെയ്തതിന് നന്ദി. ഇത് സിനിമയുടെ വരുമാന വർധനവിന് വലിയൊരു മാറ്റം സൃഷ്ടിക്കും.

എല്ലാ മേഖലകളിലും പൊതുജനങ്ങൾക്ക് ആശ്വാസവും പുരോഗമനപരമായ വളർച്ചയും നൽകുന്ന കൂടുതൽ സർക്കാർ ഉത്തരവുകൾ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ എല്ലാവരുടെയും വക ഒരു വലിയ വിസിൽ".- എന്നാണ് നടൻ വിശാൽ കുറിച്ചത്.

തമിഴ്‌നാട് സിനിമാസ് റൂൾസ് 1957- ലെ ചട്ടം 14- എ ഭേദഗതി ചെയ്തു കൊണ്ടാണ് പുതിയ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യുന്ന ആദ്യത്തെ ഏഴ് ദിവസങ്ങളിൽ 5 ഷോകൾ വീതം നടത്താൻ സർക്കാർ ഔദ്യോഗികമായി അനുമതി നൽകിയത്. മുൻപ് തിയറ്ററുകളിൽ പ്രതിദിനം നാല് ഷോകൾ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

വലിയ സിനിമകളുടെ റിലീസ് സമയത്ത് അഞ്ചാമത് സ്പെഷ്യൽ ഷോ നടത്തുന്നതിനായി പ്രത്യേക അനുമതികൾ വാങ്ങേണ്ടി വന്നിരുന്ന സ്ഥാനത്താണ് പുതിയ ഉത്തരവിലൂടെ ഈ തടസങ്ങൾ നീങ്ങുന്നത്. ശനി, ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും ഇനി മുതൽ പ്രത്യേക അനുമതി കൂടാതെ തന്നെ അഞ്ച് ഷോകൾ നടത്താൻ തിയറ്ററുകൾക്ക് സാധിക്കും.

Actor Vishal thanks CM Vijay for approving 5 shows per day for films.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 521 lottery result

അശ്വന്ത് കോക്കുമായുള്ള വാക്‌പോരിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ 'കാണാനില്ല'; സംഭവിച്ചതെന്തെന്ന് മാധവ് സുരേഷ്

കട്ടിയുള്ള ഭക്ഷണം കടിച്ചു ചവയ്ക്കുന്നത് ഓർമശക്തിയും ശ്രദ്ധയും കൂട്ടും, കാരറ്റും കുക്കുമ്പറും ബെസ്റ്റ്

42 വരന്‍മാര്‍ കാത്തു നിന്നു; മുഹൂര്‍ത്തമായിട്ടും വധുക്കള്‍ എത്തിയില്ല, തട്ടിപ്പാണെന്ന് മനസിലായത് രാത്രി 10 മണിക്ക്

SCROLL FOR NEXT