

സാമ്പത്തിക തട്ടിപ്പ നേരിടേണ്ടി വന്നതിനെക്കുറിച്ചുള്ള അഭിരാമി സുരേഷിന്റെ തുറന്നു പറച്ചില്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. പിന്നാലെ ഉയര്‍ന്ന വന്ന വ്യാജ പ്രചരണങ്ങള്‍ക്കും നെഗറ്റീവ് കമന്റുകള്‍ക്കും മറുപടി നല്‍കുകയാണ് അഭിരാമി. തനിക്ക് നേരിടേണ്ടി വന്നത് കേവലമൊരു ഓണ്‍ലൈന്‍ തട്ടിപ്പായിരുന്നില്ലെന്നാണ് അഭിരാമി പറയുന്നത്. വളരെ സിസ്റ്റമാറ്റിക് എന്ന് തോന്നിപ്പിക്കുന്ന സമീപനമായിരുന്നുവെന്നും താരം പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു അഭിരാമിയുടെ പ്രതികരണം. തന്നെപ്പോലെ മറ്റാരും ഇത്തരം തട്ടിപ്പില്‍ വീഴരുതെന്ന് കരുതിയാണ് അനുഭവം പങ്കുവച്ചതെന്നും അഭിരാമി പറയുന്നു. അഭിരാമയുടെ വിഡിയോയിലെ പ്രസക്ത ഭാഗങ്ങള്‍:
ഇതൊരു തുടര്‍ക്കഥയായി ഇട്ടു കൊണ്ടിരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. പക്ഷെ ഒരു കാര്യം കൂടെ വ്യക്തമാക്കണമെന്ന് തോന്നി. കാരണം വാര്‍ത്തകള്‍ വരുന്നതും ഞാന്‍ പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഇന്നലെ നീണ്ട വിഡിയോ ചെയ്തിരുന്നു. കുറേകാലത്തിന് ശേഷം കാമറയെ നോക്കി പതിനഞ്ച് മിനുറ്റ് സംസാരിച്ചതിന്റെ ബുദ്ധിമുട്ടുകള്‍ എനിക്കുണ്ടായിരുന്നു.
ഇത് വെറും ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പായിരുന്നില്ല. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആദ്യം ബന്ധപ്പെടുന്നത്. നമ്മുടെ കമ്പനിയുടെ ബിസിനസ് വിവരങ്ങളൊക്കെ പലഘട്ടങ്ങളിലായി അവര്‍ പരിശോധിച്ചു. ഒരു ബാങ്ക് ചെയ്യുന്നത് പോലെ, അതിനേക്കാള്‍ ഒരുപടി മുന്നില്‍ നിന്നു കൊണ്ടാണ് അവര്‍ നമ്മളെ കാര്യങ്ങള്‍ വിശ്വസിപ്പിച്ചത്. നമ്മുടെ കമ്പനിയ്ക്ക് പണം തിരിച്ചു നല്‍കാന്‍ ശേഷിയുണ്ടോ എന്നൊക്കെ മനസിലാക്കാന്‍ അവര്‍ സര്‍പ്രൈസ് വിസിറ്റുകള്‍ അടക്കം നടത്തി.
അതുകൊണ്ട് തന്നെ, ആ സമയത്ത് ഇതൊരു തട്ടിപ്പാണെന്ന് ചിന്തിക്കാന്‍ പറ്റിയില്ല. അത്ര കണ്‍വിന്‍സിങ് ആയിരുന്നു. കഷ്ടപ്പെട്ടുണ്ടാക്കിയ പണം പോകുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകും. അതുകൊണ്ടാണ് ഞാനിത് പങ്കുവച്ചത്. അല്ലാതെ സിമ്പതിയ്ക്ക് വേണ്ടിയല്ല. പേര് പറയാതിരുന്നത് കുറച്ച് നിയമവശങ്ങളൊക്കെ ഉള്ളതിനാലാണ്. ഇതുപോലെയുള്ള കാര്യങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് പറഞ്ഞാല്‍ തന്നെ നിങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ സാധിക്കുമല്ലോ.
നമുക്ക് മാത്രമൊന്നുമല്ല ഇതൊക്കെ നടക്കുന്നത്. പങ്കുവെക്കുന്നത് നമ്മള്‍ മാത്രമാണ്. എന്നെപ്പോലെ ആരും പെട്ടുപോകരുതെന്ന് കരുതിയാണ് പറയുന്നത്. നമ്മുടെ ബന്ധങ്ങളും വാക്കിന്റെ വ്യവസ്ഥയുമൊക്കെ ഇതുപോലുള്ള പൊട്ടത്തരത്തില്‍ പെട്ടു പോയാല്‍ പ്രശ്‌നത്തിലാകും. അതിനാല്‍ പങ്കുവച്ചതാണ്. കലിയുഗത്തില്‍ നല്ലതൊന്നും പങ്കുവച്ചിട്ട് കാര്യമില്ല. പറഞ്ഞിട്ട് കാര്യമില്ല.
പക്ഷെ ഇങ്ങനൊരു കാര്യം ഓണ്‍ലൈനില്‍ നടക്കുന്നുണ്ട്. ഇന്‍വെസ്റ്റ്‌മെന്റായിട്ടല്ല, ഫിനാന്‍ഷ്യല്‍ സൊലൂഷന്‍ അല്ലെങ്കില്‍ ഫിന്‍ സോള്‍ട്ട് എന്നൊക്കെയുള്ള രീതിയില്‍ നിങ്ങളെ സമീപിക്കും. കണ്‍വിന്‍സ് ചെയ്യും. ഫിസിക്കല്‍ വിസിറ്റ് നടത്തും. അതൊക്കെ വരുമ്പോള്‍ നമ്മള്‍ നമ്മുടെ സ്വപ്‌നങ്ങളുമായി കണക്ട് ചെയ്തു പോകും. അങ്ങനെയുള്ള ആളുകള്‍ വന്നാല്‍ വിശ്വസിക്കരുത് എന്ന് പറയാന്‍ വേണ്ടി മാത്രമാണ് ഞാന്‍ വന്നത്. അത് പങ്കുവെക്കരുതായിരുന്നുവെങ്കില്‍ സോറി. ഇതോടെ ഇത് ഇവിടെ അവസാനിപ്പിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates