

ശരീരഭാരം കുറക്കാനുള്ള ഒരു ടിപ്പിനെക്കുറിച്ച് നടി ജാൻവി കപൂർ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപ്പടർത്തുന്നത്. റാം ചരണിനൊപ്പം ഒരു ഡാൻസ് കളിച്ചാൽ മതി വണ്ണം കുറയാൻ എന്നാണ് ജാൻവി പറയുന്നത്. തന്റെ പുതിയ ചിത്രമായ 'പെദ്ദി'യുടെ ബംഗളൂരുവിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജാൻവി.
"നിങ്ങൾക്കെല്ലാവർക്കും പറ്റുന്ന, വണ്ണം കുറയ്ക്കാനുള്ള ഒരു ടിപ് ഞാൻ പറഞ്ഞു തരാം. റാം ചരണ്‍ സാറിന്റെ ഒരു പാട്ടിന് അദ്ദേഹത്തിനൊപ്പം ഡാന്‍സ് ചെയ്യാന്‍ ശ്രമിക്കൂ. ഒരു ദിവസം പോലും വേണ്ട, ദിവസം പകുതിയാകുമ്പോഴേക്കും നിങ്ങൾ മെലിഞ്ഞോളും. മൂന്നോ നാലോ ദിവസം കൊണ്ടാണ് ഞങ്ങൾ ഒരു പാട്ട് രംഗം ഷൂട്ട് ചെയ്തത്.
നാലാമത്തെ ദിവസമായപ്പോഴേക്കും ഡാൻസേഴ്സ് എല്ലാം മെലിഞ്ഞ് ചെറുതായത് പോലെ എനിക്ക് തോന്നി".- ജാൻവി പറഞ്ഞു. അതേസമയം റാം ചരണും ജാന്‍വിയുടെ ഡാന്‍സിനെ കുറിച്ചും ഡെഡിക്കേഷനെ കുറിച്ചും പ്രശംസിച്ചു. "എന്റെ ജീവിതത്തില്‍ ഇത്രയും ഉത്സാഹമുള്ള ഒരാളെ ഞാന്‍ കാണുന്നത് ആദ്യമായിട്ടാണ്.
അത്രയധികം ജാന്‍വി ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ട്. 85 ദിവസം തുടര്‍ച്ചയായി ഷൂട്ട് ചെയ്തതിന് ശേഷമാണ് അവസാനം ഞങ്ങള്‍ പാട്ട് രംഗം ചിത്രീകരിച്ചത്. എനിക്കൊട്ടും സമയമുണ്ടായിരുന്നില്ല, ഞാന്‍ സ്റ്റെപ്പുകൾ പഠിക്കുകയായിരുന്നു.
അതിനിടയില്‍ ജാന്‍വി പ്രാക്ടീസ് ചെയ്‌തോ എന്നൊന്നും നോക്കാന്‍ പറ്റിയില്ല. പക്ഷേ ഷൂട്ട് തുടങ്ങിയപ്പോള്‍ എന്നേക്കാള്‍ നൂറിരട്ടി നന്നായിട്ടാണ് ജാന്‍വി ഡാന്‍സ് ചെയ്തത്".- റാം ചരൺ പറഞ്ഞു. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന പെദ്ദി ജൂണ്‍ 4 ന് തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates