വിവേക്/ ട്വിറ്റർ ചിത്രം 
Entertainment

നടൻ വിവേക് അന്തരിച്ചു 

ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

മിഴ് നടൻ വിവേക് അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് നടനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

59കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. ആരോഗ്യനില മോശമായിരുന്നതിനാല്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും നടത്തി. അക്യൂട്ട് കൊറോണറി സിന്‍ഡ്രോമിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയ നടനാണ് വിവേക്. സാമി, ശിവാജി, അന്യൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹരീഷ് കല്യാണ്‍ നായകനായ ധാരാള പ്രഭു ആണ് ഒടുവില്‍ വേഷമിട്ട ചിത്രം. കമല്‍ഹാസന്റെ ഇന്ത്യ 2ലും നടന്‍ അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

Today's Rashi Phalam may 19|ഏറെ നാളായി സൂക്ഷിച്ചിരുന്ന ഒരു ആ ഗ്രഹം സാധ്യമാകും

തൊഴിലന്വേഷകര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി ലഭിച്ചേക്കാം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

SCROLL FOR NEXT