ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

അഞ്ച് വർഷങ്ങൾക്ക് ശേഷം ഉറ്റ ചങ്ങാതിമാർ ഒന്നിച്ച്; ചാക്കോച്ചൻ - ജയസൂര്യ ചിത്രം 'എന്താടാ സജി' 

നവാ​ഗതനായ ​ഗോഡ്ഫി ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'എന്താടാ സജി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. നവാ​ഗതനായ ​ഗോഡ്ഫി ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും ​ഗോഡ്ഫി തന്നെയാണ്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ, ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമാണം.

അ‍ഞ്ച് വർഷങ്ങൾക്കു ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. കുഞ്ചാക്കോ ബോബന്റെ ജന്മദിനമായ ഇന്ന്  ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്ത് വിട്ടു. 

അഞ്ച് വർശഷത്തിന് ശേഷം കാമറയ്ക്ക് മുന്നിൽ ഒന്നിച്ചെത്തുന്ന സന്തോഷം ഇരുതാരങ്ങളും മറച്ചുവച്ചില്ല. ഒന്നിച്ചുള്ള രസകരമായ യാത്ര തുടങ്ങാൻ കാത്തിരിക്കുകയാണെന്നാണ് പോസ്റ്റർ പങ്കുവച്ച് ജയസൂര്യ കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT