നടി അഹാന/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

'വലുതായപ്പോൾ തുണി ഇഷ്ടമല്ലാതായി', വിമർശകന് ചുട്ട മറുപടിയുമായി അഹാന

താരത്തിനെ അഭിനന്ദിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. തന്റെ ഗോവ യാത്രക്കിടെ എടുത്ത ചിത്രങ്ങൾ കഴിഞ്ഞ ദിവസം നടി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമത്തിലൂടെ തന്നെ വിമർശിച്ച് കമന്റ് ചെയ്തയാൾക്ക് ചുട്ടമറുപടിയുമായി നടി അഹാന കൃഷ്ണ. ഇൻസ്റ്റാ​ഗ്രാമിൽ സുഹൃത്തിനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്‌തതിന് താഴെയായിരുന്നു വിമർശകന്റെ കമന്റ്. 'വലുതായപ്പോൾ തുണി ഇഷ്ടമല്ലാതായി...' എന്ന വിമർശകന്റെ കമന്റിന് പിന്നാലെ ഉടനെത്തി അഹാനയുടെ മറുപടിയും 'അല്ല, നാട്ടുകാര്‍ എന്തു പറയും എന്നത് മൈന്റ് ചെയ്യാണ്ടായി വലുതായപ്പോള്‍'.

ചിത്രത്തിന് ലഭിച്ച കമന്റും അതിന് അഹാന നൽകിയ മറുപടിയും നടി തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. താരത്തിനെ അഭിനന്ദിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. തന്റെ ഗോവ യാത്രക്കിടെ എടുത്ത ചിത്രങ്ങൾ കഴിഞ്ഞ ദിവസം നടി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരുന്നു. പിന്നാലെ തന്റെ കളിക്കൂട്ടുകാരിയെക്കുറിച്ചും യാത്രയെക്കുറിച്ചുമൊക്കെ കുറിപ്പും എഴുതുകയുണ്ടായി.

ഇതോടൊപ്പം നിരവധി ചിത്രങ്ങളും അഹാന പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾക്ക് താഴെയാണ് അഹാനയെ വിമർശിച്ച് കമന്റുമായി ഒരാൾ എത്തിയത്. ഫ്രീതിങ്കർ എന്ന ഒരു ഫേക്ക് അക്കൗണ്ടിൽ നിന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇതുപോലെയുള്ള ഫ്രീതിങ്കർമാരെ തനിക്ക് ഇഷ്ടമാണെന്നും അഹാന പരിഹാസിച്ചു.  നാൻസി റാണി, അടി എന്നീ സിനിമകളാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ , ഏഴു ശതമാനം വളര്‍ച്ച നേടി

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT