അഹാന കൃഷ്ണ/ ഇൻസ്റ്റ​ഗ്രാം 
Entertainment

നടി അഹാന കൃഷ്ണക്ക് കോവിഡ്; വിഡിയോ പങ്കുവെച്ച് താരം

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പരിശോധന നടത്തിയതെന്നും അന്നു മുതല്‍ താന്‍ ക്വാറന്റീനിലാണെന്നും അഹാന വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

നടി അഹാന കൃഷ്ണക്ക് കോവിസ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് വിവരം പുറത്തുവിട്ടത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പരിശോധന നടത്തിയതെന്നും അന്നു മുതല്‍ താന്‍ ക്വാറന്റീനിലാണെന്നും അഹാന വ്യക്തമാക്കി. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം. 

‘കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് പോസിറ്റീവായി. അതിനു ശേഷം ഏകാന്തതയില്‍, എന്റെ തന്നെ സാന്നിധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ആരോഗ്യനില മെച്ചപ്പെട്ടിരിക്കുകയാണ്. വൈകാതെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. ആവുമ്പോള്‍ അറിയിക്കാമെന്നുമാണ് താരം പറഞ്ഞത്. 

2020 ൽ തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളെക്കുറിച്ചും താരം വിവരിക്കുന്നുണ്ട്. മാലിദ്വീപിൽ പോയി, ചിക്കൻ പോക്സ് വന്നു, കൊറോണ വൈറസ്, ലോക്ഡൗൺ, യുട്യൂബ് ചാനൽ, ലവ് ലെറ്റർ, സൈബർ ആക്രമണം, ഒരുപാട് സ്നേഹം, ഒരുപാട് വെറുപ്പ്, അപ്രതീക്ഷിത സിനിമകൾ–സൗഹൃദം, ഇപ്പോൾ കൊറോണ പോസിറ്റിവ്.- എന്നാണ് താരം പറഞ്ഞത്. വിഡിയോയ്ക്കിടയിൽ താരം ചുമക്കുന്നതും കാണാം. 

ക്വാറന്റീനിലാണെങ്കിലും താരത്തിന് ആഘോഷങ്ങൾക്ക് കുറവുകളൊന്നുമില്ല. മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ന്യൂയർ ആശംസകൾ അറിയിച്ചുകൊണ്ട് താരം പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് സീക്വൻസ് വസ്ത്രത്തിൽ അതീവ സുന്ദരിയാണ് താരം. ഞാൻ ഐസൊലേഷനിലാണെങ്കിലും മനസ് പാർട്ടി ചെയ്യുകയാണ് എന്നാണ് താരം പറഞ്ഞത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, ഭുവനേശ്വറും കുല്‍ദീപും കളിച്ചേക്കും

ഭജൻസ് വൈബിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ; പള്ളിപ്പെരുന്നാളുകളിൽ പുതിയ തരംഗം തീർത്ത് 'കീസ് ബാൻഡ്'

പാമ്പിനെ പോലെ റോഡില്‍ 'നൃത്തം ചവിട്ടി' കാര്‍; കൊച്ചിയില്‍ റീല്‍സ് എടുത്ത യുവാവ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

മഹാനവമി, വിജയദശമി ദിവസങ്ങളില്‍ തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്‍ശനത്തിനെത്തും