പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, ഭുവനേശ്വറും കുല്‍ദീപും കളിച്ചേക്കും

അഭിഷേകിനു പകരം കൗമാരതാരം വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കിയേക്കുമെന്നും സൂചന
bhuvneshwar
India vs West Indies 5th T20I Playing 11: Kuldeep Yadav, Bhuvneshwar in focus with series on the line
Updated on: 
1 min read

ബംഗളൂരു: അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ അവസാന പോരാട്ടത്തില്‍ ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തന്ത്രങ്ങള്‍ പാടേ മാറ്റിയെഴുതേണ്ടിവരും. പരമ്പരയില്‍ ഇരു ടീമുകളും 2-2 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമാണ്. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് 7 മണിക്കാണ് നിര്‍ണായക മത്സരം.

ഹൈദരാബാദില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ 247 റണ്‍സടിച്ചുകൂട്ടിയ വിന്‍ഡീസ് ബാറ്റിങ് നിര മികച്ച ഫോമിലാണ്. മറുഭാഗത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ സ്ഥിരത പുലര്‍ത്താനാകാതെ വിഷമിക്കുകയാണ്. കഴിഞ്ഞ കളിയില്‍ മായങ്ക് യാദവും അര്‍ഷ്ദീപ് സിങ്ങും നാലോവറില്ർ 52 റണ്‍സ് വീതമാണ് വഴങ്ങിയത്.

പരിക്കേറ്റ അര്‍ഷ്ദീപ് സിങ്ങിന് പകരക്കാരനായി ഭുവനേശ്വര്‍ കുമാര്‍ ടീമിലെത്തുന്നത് ഇന്ത്യന്‍ പേസ് ആക്രമണത്തിന് കരുത്താകും. പുതിയ പന്ത് സ്വിങ് ചെയ്യിക്കാനും ഡെത്ത് ഓവറുകളില്‍ കൃത്യതയോടെ പന്തറിയാനുമുള്ള താരത്തിന്റെ കഴിവ് വെസ്റ്റ് ഇന്‍ഡീസിന്റെ ശക്തമായ മുന്‍നിരയെ പിടിച്ചുകെട്ടാന്‍ ഇന്ത്യയെ സഹായിച്ചേക്കും. ഓപ്പണിങ് ജോടിയിലും മാറ്റങ്ങള്‍ ഉണ്ടായേക്കാം. ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന അഭിഷേക് ശര്‍മയ്ക്ക് പകരം യുവതാരം വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചേക്കും.

അതേസമയം, ഹൈദരാബാദില്‍ 23 പന്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ച്വറി (56) നേടി ഫോം വീണ്ടെടുത്ത മലയാളി താരം സഞ്ജു സാംസണ്‍ അതേ ആത്മവിശ്വാസത്തോടെയാകും ഇന്നും കളത്തിലിറങ്ങുക. സഞ്ജുവിന് ഇന്നത്തെ മത്സരത്തിലും ഫോമിലേക്ക് ഉയരാനാകുമെന്നാണ് പ്രതീക്ഷ. ബാറ്റുകൊണ്ടും പന്തുകൊണ്ടും പരമ്പരയിലുടനീളം പരാജയപ്പെട്ട അക്‌സര്‍ പട്ടേലിന് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവും ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുണ്ട്. ഇന്നത്തെ മത്സരത്തില്‍ ജയിക്കുകയെന്നത് ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. നാട്ടില്‍ പരമ്പര കൈവിടില്ലെന്ന നിശ്ചയത്തോടെ ഇന്ത്യയും വെടിക്കെട്ട് ബാറ്റിങ് കരുത്തില്‍ വിന്‍ഡീസും കളത്തിലിറങ്ങുമ്പോള്‍ മത്സരം കടുക്കും.

bhuvneshwar
തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ
  • ഇന്ത്യയുടെ സാധ്യതാ ഇലവന്‍: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ/ വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, നമന്‍ ധീര്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍/ കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, പ്രിന്‍സ് യാദവ്, മായങ്ക് യാദവ്.

  • വെസ്റ്റ് ഇന്‍ഡീസ് സാധ്യതാ ഇലവന്‍: ഷായ് ഹോപ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ജുവല്‍ ആന്‍ഡ്രൂ, ഷിംറോണ്‍ ഹെറ്റ്മെയര്‍, റോവ്മാന്‍ പവല്‍, ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, റോസ്റ്റണ്‍ ചേസ്, കീമോ പോള്‍, ഷമര്‍ സ്പ്രിങ്ങര്‍, ഗുഡകേഷ് മോട്ടി, ഷമര്‍ ജോസഫ്.

bhuvneshwar
അർഷ്ദീപിന് പകരം 'ഭുവനേശ്വര്‍ കുമാര്‍' ഇന്ത്യന്‍ ടീമില്‍!
bhuvneshwar
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
bhuvneshwar
ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!
Summary

India vs West Indies 5th T20I Playing 11: Kuldeep Yadav, Bhuvneshwar in focus with series on the line

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com