

ബംഗളൂരു: വെസ്റ്റ് ഇന്ഡീസിനെതിരായ അവസാന ടി20 പോരാട്ടത്തിനുള്ള ഇന്ത്യന് ടീമിലേക്ക് വെറ്ററന് പേസര് ഭുവനേശ്വര് കുമാറിനെ ഉള്പ്പെടുത്തി. ഷോള്ഡറിനു പരിക്കേറ്റ അര്ഷ്ദീപ് സിങിനു പകരമാണ് ഭുവിയുടെ മടങ്ങി വരവ്. ഹൈദരാബാദില് അരങ്ങേറിയ നാലാം പോരാട്ടത്തിനിടെയാണ് അര്ഷ്ദീപിന്റെ ഷോള്ഡറിനു പരിക്കേറ്റത്. ഇതോടെയാണ് താരം അഞ്ചാം പോരാട്ടം കളിക്കുമോ എന്ന കാര്യത്തില് സംശയം വന്നത്. പിന്നാലെയാണ് ബേക്ക്അപ്പ് എന്ന നിലയില് വെറ്ററന് താരത്തെ ടീമിലേക്ക് വിളിപ്പിച്ചത്.
പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും പോരാട്ടം നാളെ (ശനി) ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില് നടക്കാനിരിക്കെയാണ് വെറ്ററന് താരത്തിന്റെ അപ്രതീക്ഷിത തിരിച്ചുവരവ്. അര്ഷ്ദീപിന് നാളെ കളിക്കാന് സാധിച്ചില്ലെങ്കില് ഭുവനേശ്വര് പ്ലെയിങ് ഇലവനില് ഉള്പ്പെടും. നിലവില് പരമ്പരയില് ഇരു ടീമുകളും 2 വീതം മത്സരങ്ങള് ജയിച്ച് സമനിലയില് നില്ക്കുന്നതിനാല് അവസാന പോരാട്ടം ഫൈനല് എന്നു തന്നെ വിശേഷിപ്പിക്കാം.
നീണ്ട ഇടവേളയ്ക്ക് ശേഷം ന്യൂസിലന്ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമിലേക്ക് ഭുവിയെ ഉള്പ്പെടുത്തിയിരുന്നു. ന്യൂസിലന്ഡിനെതിരായ പോരാട്ടത്തിലായിരിക്കും താരത്തിന്റെ തിരിച്ചു വരവ് എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല് അതിനിടെ തന്നെ ഭുവിയുടെ ഇന്ത്യന് ടീമിലേക്കുള്ള വരവ് സംഭവിക്കാനുള്ള സാധ്യതകളാണ് തുറന്നിരിക്കുന്നത്.
2022ലെ ടി20 ലോകകപ്പ് സെമിയിലാണ് അവസാനമായി ഭുവനേശ്വര് കുമാര് ഇന്ത്യക്കായി കളിച്ചത്. പിന്നീട് താരത്തിന് ടീമില് ഇടംകിട്ടിയിരുന്നില്ല. ഐപിഎല്ലില് തുടരെ രണ്ട് തവണ റോയല് ചലഞ്ചേഴ്സ് ബംഗളൂരുവിനെ കിരീട നേട്ടത്തിലേക്ക് നയിച്ചതില് നിര്ണായകമായി നിന്ന ഘടകം ഭുവിയുടെ മികച്ച ബൗളിങായിരുന്നു. ഐപിഎല്ലില് അടക്കം സ്ഥിരത പുലര്ത്തിയിട്ടും ഇന്ത്യന് ടീമിലേക്ക് താരത്തെ പരിഗണിക്കാതെ നിരന്തരം തഴയുന്നത് വലിയ ചര്ച്ചകളുമായിരുന്നു. 2026 ഐപിഎല് സീസണില് 16 കളിയില് നിന്നു 28 വിക്കറ്റുകളാണ് ഭുവനേശ്വര് വീഴ്ത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates