ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

മിന്നല്‍ മുരളിയില്‍ ഐശ്വര്യ ലക്ഷ്മിയും, റോള്‍ അറിഞ്ഞാല്‍ ഞെട്ടും; വിഡിയോ

ഒരൊറ്റ സീനിൽ വന്നു പോകുന്ന സ്കൂൾ വിദ്യാർത്ഥിയുടെ ശബ്ദമായാണ് താരം എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ടൊവിനോ തോമസിന്റെ മിന്നൽ മുരളി. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നമ്മളാരും പ്രതീക്ഷിക്കാത്ത റോളിൽ ഐശ്വര്യ ചിത്രത്തിന്റെ ഭാ​ഗമായിട്ടുണ്ട്. സംവിധായകൻ ബേസിൽ ജോസഫ് തന്നെയാണ് ആ 'രഹസ്യ' വിവരം പുറത്തുവിട്ടത്. 

ഐശ്വര്യയുടെ വിഡിയോ പങ്കുവച്ച് ബേസിൽ

ഡബ്ബിങ് ആർട്ടിസ്റ്റായാണ് ഐശ്വര്യയുടെ കാമിയോ റോൾ. ചിത്രത്തിലെ നായികമാർക്കൊന്നുമല്ല ഒരൊറ്റ സീനിൽ വന്നു പോകുന്ന സ്കൂൾ വിദ്യാർത്ഥിയുടെ ശബ്ദമായാണ് താരം എത്തുന്നത്. ജോസ്മോന്റെ ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്കായി. ക്ലാസ്സിൽ ടീച്ചർ മിന്നലിനെക്കുറിച്ച് പഠിപ്പിക്കുന്നതിനിടെ  "ടീച്ചറെ അപ്പൊ മിന്നലടിച്ചിട്ട് മരിച്ചില്ലെങ്കിലോ" എന്നൊരു പെൺകുട്ടി ചോദിക്കുന്നുണ്ട്. ആ കുട്ടിയുടെ ശബ്ദത്തിനാണ് ഐശ്വര്യ ഡബ്ബ് ചെയ്തത്.

ഐശ്വര്യ ഡബ്ബ് ചെയ്യുന്നതിന്റെ വിഡിയോ ബേസിൽ പങ്കുവയ്ക്കുകയായിരുന്നു. ഐശ്വര്യ ലക്ഷ്മിയുടെ മിന്നൽ ഡബ്ബിങ് കാമിയോ എന്നാണ് ബേസിൽ കുറിച്ചത്. എന്തായാലും ബേസിൽ പങ്കുവെച്ച വിഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതൊരു വമ്പൻ സർപ്രൈസ് ആയിരുന്നു എന്നാണ് ആരാധകർ കുറിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം