ആലിയ ഭട്ട്, രൺബീർ കപൂർ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ഹൃദയത്തിന്റെ ഒരു കഷ്‌ണം'; ബ്രഹ്മാസ്ത്രയുടെ ഒന്നാം വാർഷികം, ഓർമ്മകൾ പുതുക്കി ആലിയ, വിഡിയോ

ബ്രഹ്മാസ്ത്ര പാർട്ട് വൺ ശിവയുടെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവെച്ച് ആലിയ

സമകാലിക മലയാളം ഡെസ്ക്

ബ്രഹ്മാസ്ത്ര പാർട്ട് വൺ ശിവയുടെ ഒന്നാം വാർഷികത്തിൽ വിഡിയോയുമായി ആലിയ ഭട്ട്. ആലിയ ഭട്ടും രൺബീർ കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സെപ്‌റ്റംബർ ഒൻപതിനാണ് റിലീസ് ചെയ്‌തത്. 'ഞങ്ങളുടെ ഹൃദയത്തിന്റെ ഒരു കഷ്‌ണം' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്. ചിത്രത്തിലെ ചില രം​ഗങ്ങളും ചിത്രീകരണ സമയത്തെ വിശേഷങ്ങളും പങ്കുവെച്ചുള്ള വിഡിയോ ആരാധകരും ഏറ്റെടുത്തു കഴി‍ഞ്ഞു. ഒരു വർഷം ആയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും കുറിപ്പിൽ താരം പറഞ്ഞു.

അയൻ മുഖർജി സംവിധാനം ചെയ്‌ത ചിത്രത്തിൽ ഇഷ എന്ന കഥാപാത്രത്തെ ആണ് ആലിയ അവതരിപ്പിച്ചത്. ശിവ എന്ന നായക വേഷം ചെയ്‌തത്  രൺബീർ കപൂർ ആണ്. ചിത്രത്തിൽ അമിതാഭ് ബച്ചനും നാ​ഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അതിഥി വേഷമായി ഷാറൂഖ് ഖാനും ചിത്രത്തിൽ ​ഗംഭീര പ്രകടനം നടത്തി. 

നിരാശയിലായിരുന്ന ബോളിവുഡിനെ തിരിച്ചുകൊണ്ടു വന്ന ചിത്രം കൂടിയായിരുന്നു ബ്രഹ്മാസ്ത്ര. എന്നാലും ചിത്രത്തിന് മുൻപ് നൽകിയ ഹൈപ്പിന് അനുസരിച്ച് ബോക്സ്‌ ഓഫീസ് കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചില്ല. 431 കോടി രൂപയാണ് ബ്രഹ്മാസ്ത്രയുടെ ബോക്‌സ് ഓഫീസ് കളക്ഷനെന്നാണ് റിപ്പോർട്ടുകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT