അമല പോൾ പഴനിയിൽ/ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

പഴനി ക്ഷേത്രം സന്ദർശിച്ച് അമല പോൾ; ഒപ്പം അമ്മയും സഹോദരിയും, ചിത്രങ്ങൾ 

അമ്മയ്‌ക്കും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പം പഴനിയിൽ നിന്നെടുത്ത ചിത്രങ്ങളാണ് അമല പങ്കുവച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

സിനിമാതിരക്കുകളിൽ നിന്ന് ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം പഴനി ക്ഷേത്രം സന്ദർശിച്ച് നടി അമല പോൾ. അമ്മയ്‌ക്കും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പ്രസാദവും പൂമാലയും അണിഞ്ഞ് നിൽക്കുകയാണ് ചിത്രങ്ങളിൽ അമല. 

നേരത്തെ ആലുവയിലെ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ അമല എത്തിയെങ്കിലും ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുവദിച്ചിരുന്നില്ല. അമല അന്യ മതസ്ഥയാണെന്ന കാരണത്താൽ ഭാരവാഹികൾ വിലക്കുകയായിരുന്നു. ക്ഷേത്രത്തിന് പുറത്തു നിന്ന് തൊഴുത് മടങ്ങുകയായിരുന്നു താരം.

മലയാളത്തിൽ ഒരുപിടി ചിത്രങ്ങൾ അമലയുടേതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്. വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചർ’ ആണ് ഏറ്റവും പുതിയ മലയാള ചിത്രം. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’, പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’ തുടങ്ങിയവയാണ് റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ കന്നഡ നടൻ മൻദീപ് റോയ് അന്തരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT