ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'വയസ്സി' എന്ന് വിളി, തടികൂടിയെന്ന് പരിഹാസം; മറുപടിയുമായി നടി അമൃത അറോറ

കരീന കപൂറിനും മലൈക അറോറയ്ക്കുമൊപ്പമുള്ള അമൃതയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നത് സംവിധായകൻ കരൺ ജോഹറിന്റെ പിറന്നാൾ പാർട്ടിയിൽ എത്തിയ താരങ്ങളുടെ ചിത്രങ്ങളും വിഡിയോയുമാണ്. ബോളിവുഡിലെ എല്ലാ പ്രമുഖ താരങ്ങളും പാർട്ടിയിൽ പങ്കെടുത്തിരുന്നു. അതിനൊപ്പം തന്നെ നിരവധി താരങ്ങൾ രൂക്ഷമായ സൈബർ ആക്രമണത്തിനു ഇരയായി. ഇപ്പോൾ തനിക്കു നേരെ ഉയർന്ന പരിഹാസത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി അമൃത അറോറ. 

അടുത്ത സുഹൃത്തുക്കളായ കരീന കപൂറിനും മലൈക അറോറയ്ക്കുമൊപ്പമുള്ള അമൃതയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചെക്ക് പാറ്റേൺ ഷിമ്മറി ബ്ലേസർ ഡ്രസ്സും ഹൈ ബൂട്ടും ധരിച്ചാണ് അമൃത പാർട്ടിക്ക് എത്തിയിരുന്നത്. രൂക്ഷമായ പരിഹാസമാണ് താരത്തിന് നേരെ ഉയർന്നത്. വയസിയായെന്നും തടികൂടിയെന്നും പറഞ്ഞ് ഒരു കൂട്ടം അമൃതയെ സൈബർ സ്പേയ്സിലൂടെ ആക്രമിക്കുകയായിരുന്നു. 

ഭാരം കൂടിയതിനെ പരിഹസിച്ചവർക്കും താരം മറുപടി നൽകി. ‘‘എന്റെ ഭാരക്കൂടുതലുമായി ബന്ധപ്പെട്ടും ഒരുപാട് വിദ്വേഷ കമന്റുകൾ ലഭിച്ചു. ഇതാണു ഞാൻ. എനിക്ക് ഇങ്ങനെ ഇരിക്കാൻ ഇഷ്ടമാണ്. എന്റെ ഭാരം എന്റെ പ്രശ്നമാണ്. എന്നു മുതലാണ് അത് മറ്റുള്ളരുടെ പ്രശ്നമായതെന്നും അമൃത ചോദിച്ചു. അമൃതയ്ക്ക് പിന്തുണയുമായി മലൈക അറോറയും രം​ഗത്തെത്തി. നീ എങ്ങനെയാണോ അങ്ങനെത്തന്നെ സുന്ദരിയാണ്. ശരീരഘടനയുടെ പേരിൽ ഒരാളെ പരിഹസിക്കുന്നത് വളരെ മോശമാണ് എന്നാണ് മലൈക പറഞ്ഞത്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

SCROLL FOR NEXT