Sulakshana Pandit 
Entertainment

നടിയും ​ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

'ഉൽജൻ' എന്ന ചിത്രത്തിലൂടെയാണ് സുലക്ഷണാ പണ്ഡിറ്റ് അഭിനയരംഗത്തെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രശസ്ത നടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. സുലക്ഷണയുടെ സഹോദരനും സംഗീത സംവിധായകനുമായ ലളിത് പണ്ഡിറ്റാണ് മരണ വിവരം സ്ഥിരീകരിച്ചത്.

1975-ൽ സഞ്ജീവ് കുമാറിനൊപ്പം 'ഉൽജൻ' എന്ന ചിത്രത്തിലൂടെയാണ് സുലക്ഷണാ പണ്ഡിറ്റ് അഭിനയരംഗത്തെത്തുന്നത്. രാജേഷ് ഖന്ന, ശശി കപൂർ, വിനോദ് ഖന്ന തുടങ്ങി അക്കാലത്തെ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം സുലക്ഷണ വേഷമിട്ടു. 'ചെഹരേ പേ ചെഹരാ', 'സങ്കോച്', 'ഹേരാ ഫേരി', 'ഖണ്ഡാൻ', 'ധരം ഖണ്ഡ' തുടങ്ങിയവ സുലക്ഷണ അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങളാണ്.

"തു ഹി സാഗർ തു ഹി കിനാര", "പർദേസിയാ തേരെ ദേശ് മേം", "ബേകരാർ ദിൽ ടൂട്ട് ഗയാ", "ബാന്ധി രേ കഹേ പ്രീത്", "സോംവാർ കോ ഹം മിലേ" തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങളും സുലക്ഷണ ആലപിച്ചിട്ടുണ്ട്. സംഗീത സംവിധായകരായ ജതിൻ - ലളിത്, മുൻകാല നടി വിജയ്താ പണ്ഡിറ്റ് എന്നിവർ സുലക്ഷണയുടെ സഹോദരങ്ങളാണ്.

Famous actress and singer Sulakshana Pandit passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്റെ കാറില്‍ സംസ്ഥാനം വിടാന്‍ ശ്രമം, രാത്രി റോഡില്‍ വാഹനം തടഞ്ഞ് പൊലീസ്, 'മിന്നല്‍ നീക്ക'ത്തില്‍ രഞ്ജിത്ത് കുടുങ്ങി

'എനിക്ക് റെലവൻസിനെ പറ്റി ക്ലാസെടുത്ത രഞ്ജിത്ത് ഇന്നെത്തി നിൽക്കുന്ന അപചയം വലുതാണ്; സമയം കിട്ടുമ്പോൾ എന്റെയൊരു സിനിമ കാണണം'

തിരിച്ചു കയറി സ്വര്‍ണവില; പവന് ഒറ്റയടിക്ക് 1,440 രൂപ കൂടി

'സിനിമയിലെ സംഭാവന മുന്‍നിര്‍ത്തി ഉയര്‍ന്ന പദവികള്‍ നല്‍കി; സര്‍ക്കാര്‍ ഇരയോടൊപ്പം'

'സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാം, സ്ത്രീധനത്തിന്റെ പൂര്‍ണാവകാശി സ്ത്രീ മാത്രം'; അലഹാബാദ് ഹൈക്കോടതി

SCROLL FOR NEXT