Anjali Nair വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അടുത്ത പടത്തിൽ ഒരു എംഎൽഎയുടെ വേഷം ആരേലും കൊടുക്കണേ'; ട്രോളുകൾക്ക് മറുപടിയുമായി അഞ്ജലി നായർ

29471 വോട്ടുകൾ നേടി അ‍ഞ്ജലി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃപ്പൂണിത്തുറയിൽ മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടാനായതിൽ അഭിനമാനമുണ്ടെന്ന് ട്വന്റി ട്വന്റി സ്ഥാനാർഥിയായിരുന്ന നടി അഞ്ജലി നായർ. കോൺഗ്രസിന്റെ ദീപക് ജോയ് പതിനെണ്ണായിരത്തിനു മുകളിൽ ഭൂരിപക്ഷത്തിനു വിജയിച്ചപ്പോൾ 29471 വോട്ടുകൾ നേടി അ‍ഞ്ജലി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.

‘‘കേരളത്തിൽ ആഞ്ഞടിച്ച ഭരണവിരുദ്ധ തരംഗത്തിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കി വിടർത്തിയ മൂന്ന് താമരകൾ അഭിമാനം നൽകുന്നതാണ്. ഈ അവസരത്തിൽ തൃപ്പൂണിത്തുറയിൽ എൻഡിഎ സ്ഥാനാർഥി എന്ന നിലയിൽ മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടാനായത് എനിക്ക് കൂടുതൽ അഭിമാനം തോന്നുന്ന സന്ദർഭമാണ്.

പ്രബുദ്ധരായ എല്ലാ വോട്ടർമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.. ഇതിൽ നിന്നും ഊർജം കണ്ടെത്തി എന്നും എപ്പോഴും ഞാൻ നിങ്ങളോടൊപ്പം ഉണ്ടാവും. സ്വന്തം ‌അഞ്ജലി നായർ.’’–നടിയുടെ വാക്കുകൾ.

തൃപ്പൂണിത്തുറയിൽ ശക്തമായ പ്രചാരണം കാഴ്ചവച്ച അഞ്ജലി നായർ, ജനങ്ങളുടെ സ്നേഹം വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. സ്ഥലത്തെ ജനങ്ങൾ ഇപ്പോഴേ തന്നെ എംഎൽഎയായി അംഗീകരിച്ചു കഴിഞ്ഞുവെന്ന നടിയുടെ പ്രതികരണം വലിയ രീതിയിൽ ട്രോൾ ആയി മാറിയിരുന്നു.

Actress Anjali Nair responds to trolls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാന്‍ഡ് നീതിപൂര്‍വകമായ തീരുമാനമെടുക്കും'

'വിജയ് നിന്നപ്പോ ഇങ്ങനെ, ലാലേട്ടന്‍ കേരളത്തില്‍ മത്സരിച്ചാലോ?'; കമന്‍റിട്ടയാള്‍ക്ക് തലങ്ങും വിലങ്ങും ട്രോള്‍

2.12 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്; വിവിധ കാറുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹോണ്ട

'ഒരു സീനിൽ പോലും ചിരി വന്നില്ല, പിന്നെ ഇതെങ്ങനെ 100 കോടി നേടി'; ഒടിടി റിലീസിന് പിന്നാലെ 'ആട് 3'യ്ക്ക് വിമർശനം

സഞ്ജു സെഞ്ച്വറി തൂക്കുമോ! പോയിന്റ് നില തുല്യം; പ്ലേ ഓഫ് പ്രതീക്ഷ കാക്കാൻ ചെന്നൈ- ഡൽഹി ടീമുകൾ

SCROLL FOR NEXT