Ann Maria ഇന്‍സ്റ്റഗ്രാം
Entertainment

'വിഷാദം, പാനിക് അറ്റാക്, കടുത്ത രക്തസ്രാവവും'; വേദനയിലൂടെ കടന്നുപോകുമ്പോള്‍ എന്നെക്കുറിച്ച് കിംവദന്തികള്‍ കേട്ടു: നടി ആന്‍ മരിയ

സമകാലിക മലയാളം ഡെസ്ക്

തന്നെക്കുറിച്ചുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടി ആന്‍ മരിയ. കഴിഞ്ഞ കുറച്ച് നാളുകളായി താന്‍ കടുത്ത വേദനയിലൂടേയും വിഷാദത്തിലൂടേയും ട്രോമയിലൂടേയുമാണ് കടന്നു പോകുന്നത്. പക്ഷെ അതൊന്നും പുറത്തറിയിക്കാതെ താന്‍ ചിരിക്കുകയായിരുന്നുവെന്നാണ് ആന്‍മരിയ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ആന്‍ മരിയയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഞാന്‍ കടുത്ത വിഷാദത്തിലൂടേയും മാനസിക സമ്മര്‍ദ്ധത്തിലൂടേയും പാനിക് അറ്റാക്കുകളിലൂടേയുമാണ് കടന്നു പോകുന്നത്. അപ്പോഴും ഞാന്‍ ചിരിച്ചാണ് എല്ലാം നേരിട്ടത്. കാരണം ഞാന്‍ കടന്നു പോകുന്നത് എന്തെന്ന് മറ്റുള്ളവര്‍ അറിയരുതെന്ന ആഗ്രഹമായിരുന്നു. പിന്നീട് എനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. കടുത്ത വയറു വേദനയും രക്തസ്രാവവുമുണ്ടായി. ആശുപത്രിയില്‍ പോയി ചികിത്സ തേടേണ്ടി വന്നു. എപ്രിലില്‍ റെനെ മെഡിസിറ്റിയില്‍ വച്ച് എനിക്ക് മൈനര്‍ പോളിപ് സര്‍ജറി നടന്നു.

അതിന് ശേഷം, എന്നെക്കുറിച്ച് വളരെയധികം വേദനിപ്പിക്കുന്ന കിംവദന്തികള്‍ കേള്‍ക്കാന്‍ ഇടയായി. എന്റെ സീരിയലിന്റെ ഷൂട്ടില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നു ആ സമയം. ആ കിംവദന്തികള്‍ വിശ്വസിക്കുന്നവര്‍ക്കാകാം. പക്ഷെ അതിന് മുമ്പ് നിങ്ങള്‍ക്ക് എന്നെ വര്‍ഷങ്ങളായി അറിയാമെന്നത് ഓര്‍ക്കണം. നുണ പ്രചരിപ്പിക്കുന്നവര്‍ക്ക് അല്‍പ്പനേരത്തേക്ക് സന്തോഷം കിട്ടിയേക്കും. പക്ഷെ സത്യം എന്നും സത്യമായി തുടരും.

ഇതിനെല്ലാമിടയിലും എന്റെ അമ്മയും കുഞ്ഞും എനിക്കൊപ്പം നിന്നു. ഞാന്‍ കടന്നു പോയത് എന്തെന്ന് അവര്‍ക്ക് കൃത്യായി അറിയാം. ഉള്ളില്‍ തകര്‍ന്നു പോയപ്പോഴും അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ കരുത്തോടെ നിന്നത്. ഞാന്‍ തോറ്റു കൊടുത്തില്ല. കീഴടങ്ങുകയെന്നതാണ് എളുപ്പമെന്നിരിക്കലും. ആഴത്തില്‍ വേദനിപ്പിക്കപ്പെട്ടതിനാലും ഹൃദയത്തില്‍ നിന്നും സംസാരിക്കണമെന്ന് തോന്നിയതിനാലുമാണ് ഇത് പങ്കുവെക്കുന്നത്. എന്നെ ശരിക്കും അറിയുന്നവര്‍ സത്യത്തിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ വേദനയും വിധിക്കലുകളും നുണകളും നേരിട്ടു. പക്ഷെ ഇപ്പോഴും ഞാനിവിടെ നില്‍ക്കുന്നുണ്ട്. ഇനിയുമുണ്ടാകും. എനിക്ക് കൂട്ടായി സത്യവും കരുത്തുമുണ്ടാകും.

Actress Ann Maria opens up about the health condition she is going through. Also slams those who spread false narratives about her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ടെക്നോപാർക്കിൽ ചീഫ് സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

സജി ചെറിയാന്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; മന്ത്രിയും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

'കർമ്മയോദ്ധ' തിരക്കഥ മോഷ്ടിച്ചത്; മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

സോഷ്യൽ മീഡിയ വൈറൽ താരം, ബ്ലാക്ക് ഡയമണ്ട് ആപ്പിളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

SCROLL FOR NEXT