അനു ജോസഫ് പൂച്ചകൾക്കൊപ്പം/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

പൂച്ചകള്‍ക്കായി ഒരു കോടിയുടെ വീട്, എസി കൂടി വച്ചുകൊടുക്കണമെന്ന് അനു ജോസഫ്; വിഡിയോ

വിലകൂടിയ ബംഗാള്‍ പൂച്ച ഇനത്തിലുള്ളതാണ് അനുവിന്റെ ഭൂരിഭാഗം പൂച്ചകളും. 50 ലക്ഷത്തോളമാണ് പൂച്ചകള്‍ക്ക് വിലവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടെലിവിഷനിലൂടെ ശ്രദ്ധേയയായ താരമാണ് അനു ജോസഫ്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് അനു പങ്കുവച്ച പൂച്ചവീടിന്റെ വിശേഷങ്ങളാണ്. 

തന്റെ പൂച്ചകള്‍ക്കായി ഒരു കോടിയുടെ കൂടാണ് അനു തയാറാക്കുന്നത്. മൂന്നു കോടിയുടെ വീടുവെക്കുമ്പോള്‍ അതില്‍ ഒരു കോടിയുടെ വീട് ഇവര്‍ക്കു നല്‍കണ്ടേ എന്നാണ് അനുവിന്റെ ചോദ്യം. വിലകൂടിയ ബംഗാള്‍ പൂച്ച ഇനത്തിലുള്ളതാണ് അനുവിന്റെ ഭൂരിഭാഗം പൂച്ചകളും. 50 ലക്ഷത്തോളമാണ് പൂച്ചകള്‍ക്ക് വിലവരുന്നത്. 

കോവിഡ് സമയത്താണ് അനു പൂച്ച വളര്‍ത്തല്‍ ആരംഭിക്കുന്നത്. പതിനായിരം രൂപയ്ക്ക് വാടകയ്‌ക്കെടുത്ത വീട്ടിലായിരുന്നു പൂച്ചകളെ വളര്‍ത്തി തുടങ്ങിയത്. അതിനുശേഷം കുറച്ച് കൂടി സൗകര്യമുള്ള വീട്ടിലേക്ക് മാറി. പൂച്ചകളുമായുള്ള യാത്ര ബുദ്ധിമുട്ടായതോടെയാണ് സ്വന്തമായി വീടുവെക്കാന്‍ തീരുമാനിച്ചത്. 

ഞാന്‍ പോലും ചിന്തിക്കാത്ത രീതിയിലാണ് ഇതുപോലൊരു വീട് ജീവിതത്തിലേക്ക് എത്തിയത്. പണ്ട് ഇടുങ്ങിയ നിലയിലാണ് പൂച്ചകുഞ്ഞുങ്ങളെ വളര്‍ത്തിയത്. ഇപ്പോള്‍ അവര്‍ക്ക് വിശാലമായ ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കണമെന്ന് തോന്നി. ഇതിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്തില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു കൂട് തന്നെയായിരിക്കും ഇതെന്ന് എനിക്ക് ഉറപ്പുണ്ട്. - അനു പറഞ്ഞു. സാധിക്കുമെങ്കില്‍ എസി വെച്ചുകൊടുക്കണമെന്ന് ആഗ്രഹിക്കുന്നതായും അനു പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

'ആളുകള്‍ക്ക് എന്നെ ബഹുമാനമില്ല, എനിക്കൊപ്പം ജോലിചെയ്യാന്‍ താല്‍പ്പര്യമില്ല'; ഉര്‍ഫി ജാവേദ്
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ