ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

"യൂ ബ്യൂട്ടി...യൂ ഫ്രീക്കിങ് ബ്യൂട്ടി"; ആവേശം അടക്കാനാകാതെ അനുഷ്ക, ഉള്ള് തുറന്ന് കുറിപ്പ്, കോഹ്‌ലിയുടെ മറുപടി

ഓരോ നിമിഷത്തിലും എന്റെ കൂടെ നിന്നതിന് നന്ദി, മൈ ലവ്, എന്നാണ് കോഹ്ലിയുടെ മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഉജ്ജ്വല ജയവും വിരാട് കോഹ്‌ലിയുടെ അതി​ഗംഭീര പ്രകടനവും ആരാധകർക്കുള്ള ദീപാവലി സമ്മാനമാണ്. കോഹ്‌ലിയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. എന്നാൽ വിജയത്തിന് പിന്നാലെ നടിയും കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ്മ കുറിച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. 

"യൂ ബ്യൂട്ടി...യൂ ഫ്രീക്കിങ് ബ്യൂട്ടി... ഈ രാത്രി നീ ആളുകളുടെ ജീവിതത്തിൽ ഒരുപാട് സ​ന്തോഷം കൊണ്ടുവന്നു... അതും ദീപാവലിയുടെ തലേന്ന്.. മൈ ലവ്, നീയൊരു അത്ഭുത മനുഷ്യനാണ്. നിന്റെ ധൈര്യവും നിശ്ചയദാർഢ്യവും വിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മാച്ചാണ് ഇപ്പോൾ കണ്ടതെന്ന് എനിക്ക് പറയാൻ കഴിയും. അമ്മ റൂമിൽ നൃത്തം ചെയ്യുന്നതും ആവേശത്തോടെ നിലവിളിക്കുന്നതും എന്തു കൊണ്ടാണെന്ന് മനസിലാക്കാൻ മാത്രം നമ്മുടെ മകൾ വളരെ ചെറുതാണെങ്കിലും, ഒരു ദിവസം അവൾക്ക് മനസ്സിലാകും, ഏറെ പ്രയാസം നിറഞ്ഞ ഒരു കാലഘട്ടത്തെ അതിജീവിച്ച് മുമ്പത്തേക്കാൾ ശക്തനായി അച്ഛൻ കളിച്ച ഏറ്റവും മികച്ച ഇന്നിങ്സ് പിറന്ന രാത്രിയാണ് ഇതെന്ന്. നിന്നെ ഓർത്ത് അഭിമാനിക്കുന്നു...നിന്റെ കരുത്ത് ആളുകളിലേക്ക് പടരുന്നതാണ്. നിന്നോടുള്ള എന്റെ പ്രണയത്തിന് പരിധിയില്ല, ലവ് യൂ ഫോറെവർ ആൻഡ് ത്രൂ തിക്ക് ആൻഡ് തിൻ", അനുഷ്ക കുറിച്ചു. 

"ഓരോ നിമിഷത്തിലും എന്റെ കൂടെ നിന്നതിന് നന്ദി, മൈ ലവ്. എനിക്ക് വളരെ നന്ദി തോന്നുന്നു, ലവ് യൂ സോ മച്ച്" എന്നായിരുന്നു കോഹ്‌ലിയുടെ മറുപടി. നിരവധിപ്പേരാണ് അനുഷ്‌കയുടെ കുറിപ്പിൽ കമന്റുകൾ കുറിച്ചിരിക്കുന്നത്. "നിങ്ങൾ മൂന്ന് പേരെ കുറിച്ചോർത്ത് ഒരുപാട് സന്തോഷവും അഭിമാനവും. എനിക്കറിയാം നിങ്ങൾക്ക് ഇത് എന്താണെന്ന്... ഇനിയും ഒരുപാട് കാര്യങ്ങൾക്കായി ഞാൻ പ്രാർത്ഥിക്കുന്നു", നടൻ മാധവൻ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT