'ആന്റണി ക്രിസ്ത്യാനി ആയതുകൊണ്ട് എന്റെ വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നു; അവരെ സമ്മതിപ്പിക്കാൻ സമയമെടുത്തു'

ഞാൻ നടിയാകുന്നതിന് മുൻപു തന്നെ അദ്ദേഹം എന്നെ കണ്ടിട്ടുള്ള ആളാണ്.
Keerthy Suresh, Antony
Keerthy Suresh, Antonyഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

നീണ്ട 15 വർഷത്തെ പ്രണയത്തിനൊടുവിൽ 2024 ലായിരുന്നു നടി കീർത്തി സുരേഷ് തന്റെ സുഹൃത്ത് ആന്റണി തട്ടിലിനെ വിവാഹം കഴിച്ചത്. ആന്റണിയുമായുള്ള പ്രണയവും വിവാഹവും വീട്ടിൽ നേരിട്ട എതിർപ്പുകളെക്കുറിച്ചുമൊക്കെ പറയുകയാണ് കീർത്തിയിപ്പോൾ. ആന്റണി ക്രിസ്ത്യാനിയായതിനാൽ തുടക്കത്തിൽ വീട്ടിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്നും കുടുംബത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സമയമെടുത്തെന്നും താരം ‘അക്ക’ സീരിസിന്റെ പ്രൊമോഷന്റെ ഭാഗമായി കേർളി ടൈല്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"ഞങ്ങൾ ആദ്യം കണ്ടുമുട്ടിയത് 2009 ഡിസംബറിലാണ്. 2010 ജനുവരിയിൽ പ്രണയത്തിലായി. 2024ൽ വിവാഹം കഴിച്ചു. അദ്ദേഹം ക്രിസ്ത്യാനിയായതു കൊണ്ട് സ്വാഭാവികമായും വീട്ടിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. എനിക്ക് ആ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. കുടുംബത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കുറച്ച് സമയമെടുത്തു. ഞാൻ നടിയാകുന്നതിന് മുൻപു തന്നെ അദ്ദേഹം എന്നെ കണ്ടിട്ടുള്ള ആളാണ്.

അതാണ് ഏറ്റവും നല്ല കാര്യം. ഞങ്ങൾ ഒരുമിച്ച് വളർന്നവരാണ്. ഞാൻ പ്ലസ് ടു കഴിഞ്ഞ ഉടനെയാണ് ആന്റണിയുമായി പ്രണയത്തിലായത്. കോളജിൽ പഠിക്കുമ്പോൾ അമ്മ എന്റെ ഡയറി വായിച്ചു. ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അതിലുണ്ടായിരുന്നു. ഞാൻ നിന്റെ അമ്മയാണ്, നിന്റെ ഡയറി വായിക്കാൻ എനിക്ക് അവകാശമുണ്ട്’ എന്നായിരുന്നു അമ്മ പറഞ്ഞത്. അതിനുശേഷം ഞാൻ ഡയറി എഴുതുന്നത് തന്നെ നിർത്തി.

എഴുതാൻ ഒരുപാട് ഇഷ്ടമായിരുന്നു. ഇപ്പോൾ ആ ഡയറി എവിടെയാണെന്ന് പോലും അറിയില്ല. അത് തിരികെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹമുണ്ട്. പക്ഷേ അമ്മ അത് കത്തിച്ചു കളഞ്ഞിട്ടുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. കീർത്തി പറഞ്ഞു. ബന്ധം ഇത്രയും കാലം രഹസ്യമായി സൂക്ഷിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും കീർത്തി പറയുന്നു.

ഇരുവരും ഒറ്റയ്ക്ക് യാത്രകൾ ചെയ്യുന്നതിനുപകരം സുഹൃത്തുക്കൾക്കൊപ്പമാണ് കൂടുതലും പോയിരുന്നത്. അതുകൊണ്ട് ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചാലും ആന്റണി തന്റെ കാമുകനാണെന്ന് മറ്റുള്ളവർക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

വിവാഹവാർത്ത പുറത്തുവന്നതോടെയാണ് ആന്റണിക്ക് കൂടുതൽ ആശങ്കയായതെന്നും കീർത്തി പറഞ്ഞു. ‘വിവാഹം പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം ഭയങ്കര സമ്മർദത്തിലായിരുന്നു. എവിടെ നോക്കിയാലും പാപ്പരാസികൾ ഉണ്ടാകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം".- കീർത്തി പറഞ്ഞു.

Keerthy Suresh, Antony
മോഹൻലാലിന്റെ കട്ട് ചെയ്ത സീനുകൾ ഉണ്ടാകുമോ ? 'ജയിലർ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം
Keerthy Suresh, Antony
'നിങ്ങൾ സ്വയം സ്നേഹിക്കുമ്പോൾ അത് പ്രകടമാകും'; വണ്ണം കുറച്ചതിന്റെ വിഡിയോ പങ്കുവച്ച് നടി കനിഹ
Keerthy Suresh, Antony
ത്രിശൂലം, പാമ്പുകൾ, അസുരന്മാർ; 130 ലധികം സ്വർണം പൂശിയ ആഭരണങ്ങൾ, 13 ലുക്കുകൾ; യഷിന്റെ രാവണന് പിന്നിൽ
Summary

Keerthy Suresh share her family had problems with her interfaith relationship.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER