അനുശ്രി/ ഫേസ്ബുക്ക് 
Entertainment

'ഞാൻ കെട്ടിക്കോട്ടെ?' ആരാധകന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി അനുശ്രി 

ഓരോ ചോദ്യത്തിനും കുറിക്കുകൊള്ളുന്ന മറുപടിയാണ് അനുശ്രീ നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള പല യുവതാരങ്ങളും ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഉപയോ​ഗിക്കുന്ന ഒരു മാർ​ഗ്​ഗം ഇൻസ്റ്റ​ഗ്രാമിലെ ചോദ്യോത്തര വേളകളാണ്. കഴിഞ്ഞ ദിവസം നടി അനുശ്രി നടത്തിയ ക്യൂ ആൻഡ് എ സെഷനിൽ രസകരമായ ചോദ്യങ്ങളാണ് നടിയെ തേടിയെത്തിയത്. ഓരോ ചോദ്യത്തിനും കുറിക്കുകൊള്ളുന്ന മറുപടിയാണ് അനുശ്രീ നൽകിയത്. 

'കറന്റ് ക്ലഷ്' ആരാണ് (current crush) എന്നായിരുന്നു ഒരു ചോദ്യം, 'കെഎസ്ഇബി' എന്നായിരുന്നു അനുശ്രീയുടെ മറുപടി. ഇപോഴത്തെ മൊബൈൽ റിംഗ് ടോൺ ഏതെന്ന് ചോദിച്ചപ്പോൾ നമശിവായ എന്ന ട്യൂൺ വെച്ച് കേൾപ്പിക്കുകയും ചെയ്‍തു. 'ഞാൻ കെട്ടിക്കോട്ടെ' എന്ന ചോദ്യത്തിന് 'കെട്ടിക്കോളൂ വീട്ടുകാർക്ക് സമ്മതമാണേൽ ഒന്നോ രണ്ടോ കെട്ടിക്കോളൂ'വെന്നായിരുന്നു ഉത്തരം. 

ഹോളിവുഡിൽ ആരുടെ നായികയായിട്ടാണ് അഭിനയിക്കാൻ ഇഷ്‍ടം എന്ന് ചോദിച്ചപ്പോൾ 'ഡികാപ്രിയോ' എന്നായിരുന്നു മറുപടി. കുടുംബവുമൊത്തുള്ള ചിത്രമടക്കം ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടയിൽ നടി ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം