നടി അപൂര്‍വ ബേസിന്റെയും ധിമന്‍ തലപത്രയുടെയും വിവാഹ വീഡിയോയില്‍ നിന്ന് 
Entertainment

നടി അപൂര്‍വ ബോസിന്റെ ബംഗാളി വിവാഹ വീഡിയോ; ഏറ്റെടുത്ത് ആരാധകര്‍ 

കഴിഞ്ഞ വര്‍ഷം മെയ് മാസം രണ്ടുപേരും വീട്ടുകാരുടെ സാന്നിധ്യത്തില്‍ റജിസ്റ്റര്‍ വിവാഹം നടത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ടി അപൂര്‍വ ബോസിന്റെ ബംഗാളി വിവാഹ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേ നേടുകയാണ്. ബംഗാള്‍ സ്വദേശിയും സുഹൃത്തുമായിരുന്ന ധിമന്‍ തലപത്രയാണ് അപൂര്‍വയുടെ വരന്‍. ബംഗാള്‍ ആചാരപ്രകാരം നടന്ന ഇരുവരുടെയും വിവാഹ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

കഴിഞ്ഞ വര്‍ഷം മെയ് മാസം രണ്ടുപേരും വീട്ടുകാരുടെ സാന്നിധ്യത്തില്‍ റജിസ്റ്റര്‍ വിവാഹം നടത്തിയിരുന്നു. ഇതിന് ശേഷം ഡിസംബര്‍ മാസം രാജസ്ഥാനില്‍വച്ച് നടന്ന വിവാഹം ചടങ്ങിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ചടങ്ങില്‍  ബീജ് നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും അണിഞ്ഞിരിക്കുന്നത്. അപൂര്‍വയുടേത് സാരിയും, ധിമന്റേത് കുര്‍ത്തയുമായിരുന്നു. 

മലര്‍വാടി ആട്സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് അപൂര്‍വ ബോസ്. പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍, പൈസ പൈസ, പകിട, ഹേയ് ജൂഡ് തുടങ്ങിയ ചിത്രങ്ങളിലും അപൂര്‍വ വേഷമിട്ടിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലാണ് അപൂര്‍വ ഇപ്പോള്‍ താമസം.  യൂണൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ് അപൂര്‍വ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

SCROLL FOR NEXT