ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഞങ്ങളുടെ ​ഗൗരിയുടെ ഒന്നാം പിറന്നാൾ'; ചിത്രങ്ങളും വിഡിയോയും പങ്കുവച്ച് ഭാമ 

ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഭാമ പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയതാരമാണ് നടി ഭാമ. വിവാഹ ശേഷം സിനിമകളിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ മകളുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഭാമ പങ്കുവച്ചിരിക്കുന്നത്. 

ഗൗരി എന്നാണ് കുഞ്ഞിന്റെ പേര്. മകൾ ജനിച്ചശേഷം ആദ്യമായാണ് കുഞ്ഞിന്റെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങൾ ഭാമ പങ്കുവയ്ക്കുന്നത്. പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ഭാമ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാളത്തിൽ സജീവമായ ഭാമ അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടിട്ടുണ്ട്. കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്നു. 2016ലെ മറുപടി എന്ന സിനിമയിലാണ് ഭാമ ഒടുവിൽ അഭിനയിച്ചത്. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ