ഭാവനയും നവീനും/ ഇൻസ്റ്റ​ഗ്രാം 
Entertainment

നവീന് പ്രണയചുംബനവുമായി ഭാവന; മൂന്നാം വിവാഹവാർഷികാഘോഷം ഇങ്ങനെ

താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പ്രണയജോഡികൾക്ക് ആശംസകളുമായി എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

നടി ഭാവനയും നിർമാതാവ് നവീന് വിവാഹിതരായിട്ട് മൂന്ന് വർഷം പൂർത്തിയാക്കുകയാണ്. തന്റെ പ്രിയതമന് വിവാഹവാർഷികാശംസകൾ നേർന്നുകൊണ്ട് താരം പങ്കുവെച്ച പോസ്റ്റാണ് ആരാധകരുടെ മനം കവരുന്നത്. നവിന് പ്രണയ ചുംബനം നൽകിക്കൊണ്ടാണ് പോസ്റ്റ്. 

ഞാൻ നിന്നെ തെരഞ്ഞെടുത്തു. എപ്പോഴും നിന്നെ തന്നെ തെരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു, ഒരു സന്ദേഹം പോലും ഇല്ലാതെ, ഹൃദയമിടുപ്പിന്റെ അത്രപോലും സംശയം ഇല്ലാതെ നിന്നെ തന്നെ തെരഞ്ഞെടുക്കുന്നു. ഇനിയും നിന്നെ മാത്രമേ ഞാൻ തെരഞ്ഞെടുക്കുകയൊള്ളൂ... സന്തോഷകരമായ മൂന്നാം വിവാഹ വാർഷികാശംസകൾ എന്റെ പ്രണയമേ- ഭാവന കുറിച്ചു. 

നവീനിന്റെ മടിയിൽ ഇരിക്കുന്നതിന്റേയും കവിളിൽ ചുംബിക്കുന്നതിന്റേയും ചിത്രവും ഭാവന പങ്കുവെച്ചിട്ടുണ്ട്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പ്രണയജോഡികൾക്ക് ആശംസകളുമായി എത്തുന്നത്. 2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ച് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവർ വിവാഹിതരാവുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT