ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'എന്തൊക്കെ സംഭവിച്ചാലും എനിക്ക് നിന്നെ ഇഷ്ടമാണ്', നവീന്റെ വാക്കുകൾ ആവർത്തിച്ച് ഭാവന 

ഗോൾഡൻ വിസ സ്വീകരിക്കാൻ ദുബായിലെത്തിയ ഭാവനയുടെ വസ്ത്രധാരണത്തിന്റെ പേരിൽ കടുത്ത സൈബർ ആക്രമണമാണ് നടിക്ക് നേരിടേണ്ടിവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജീവീതത്തിൽ എന്നും കരുത്തായി ഒപ്പമുള്ള ഭർത്താവ് നവീനൊപ്പമുള്ള ചിത്രവുമായി നടി ഭാവന. മനോഹരമായ ഒരു കുറിപ്പിനൊപ്പമാണ് ഭാവന ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവ‌ച്ചിരിക്കുന്നത്. 'എന്തൊക്കെ സംഭവിച്ചാലും എനിക്ക് നിന്നെ ഇഷ്ടമാണ്. നീ ആരാണെന്ന് എനിക്കറിയാം. നീ ആരാണെന്ന് നിന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അറിയാം. അതു പോരേ? എന്ന് അദ്ദഹം ചോദിക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് പറയുന്നു. അതെ, എനിക്കു വേണ്ടത് അതാണ്', ഫോട്ടോയ്ക്കൊപ്പം ഭാവന കുറിച്ചു. 

അടുത്തിടെ ഗോൾഡൻ വിസ സ്വീകരിക്കാൻ ദുബായിലെത്തിയ ഭാവനയുടെ വസ്ത്രധാരണത്തിന്റെ പേരിൽ കടുത്ത സൈബർ ആക്രമണമാണ് നടിക്ക് നേരിടേണ്ടിവന്നത്. ഒടുവിൽ ഇതിനെതിരെ പ്രതികരണവുമായി ഭാവന തന്നെ രം​ഗത്തെത്തുകയായിരുന്നു. എല്ലാം ശെരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോളും, ഞാൻ എന്തു ചെയ്‌താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങൾക്കു സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും ഞാൻ തടസം നിൽക്കില്ല‌, ഭാവന അന്ന് കുറിച്ചു. 

ഒരു ഇടവേളയ്ക്കുശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടിയിപ്പോൾ. ഷറഫുദ്ദീനൊപ്പം അഭിനയിച്ച 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രമാണ് ഭാവനയുടേതായി ഇനി റിലീസിനെത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ