ചിത്രം: ഫേസ്ബുക്ക് 
Entertainment

'എന്റെ വാ കത്തുന്നു', പച്ചമാങ്ങയില്‍ മുളകുപൊടിയും ഉപ്പും; ഹെയര്‍ സ്റ്റൈലിസ്റ്റിനെ പറ്റിച്ച് ദീപിക, വീഡിയോ 

മാങ്ങ കൊണ്ടുള്ള ഒരു പ്രാങ്ക് വിഡിയോ ആണ് ദീപിക പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ച്ചമാങ്ങ ഉപ്പം മുളകും ഇട്ട് കഴിക്കാന്‍ ഇഷ്ടമല്ലാത്തവര്‍ ആരുണ്ട്? ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിട്ട മാങ്ങയിലേക്ക് മുളകുപൊടിയും ഉപ്പും വിതറി കഴിക്കുന്നത് പലരെയും കുട്ടിക്കാല ഓര്‍മ്മയിലേക്ക് എത്തിക്കും. ബോളിവുഡ് നടി ദീപിക പദുക്കോണിനും പ്രിയപ്പെട്ടതാണ് ഈ കോംമ്പോ. 

നടിയുടെ പുതിയ ഇന്‍സ്റ്റഗ്രാം റീലില്‍ ദീപിക പങ്കുവച്ചിരിക്കുന്നത് മാങ്ങ കൊണ്ടുള്ള ഒരു പ്രാങ്ക് വിഡിയോ ആണ്. സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റ് ആന്നി സപ്പാടോറിയാണ് നടിയുടെ ഇര. മാങ്ങ കഴിക്കുന്നതിനിടയില്‍ സംഗതി രുചിച്ചുനോക്കാന്‍ ആന്നിയെ നിര്‍ബന്ധിക്കുന്നുണ്ട് നടി. ഉപ്പും ഒരു പ്രത്യേക മസാലയുമാണ് വിതറിയിരിക്കുന്നത് എന്നാണ് പറഞ്ഞത്. 

മാങ്ങയെടുത്ത് ആദ്യത്തെ കടി വായിലെത്തിയതും ആന്നിക്ക് കാര്യം മനസ്സിലായി. "എങ്ങനെയാണ് നിങ്ങള്‍ക്കിത് ഇഷ്ടപ്പെടുന്നത്? എന്റെ വാ കത്തുന്നു" എന്നായിരുന്നു ആദ്യത്തെ പ്രതികരണം. ഇത് കേട്ടത്തും ഉച്ചത്തില്‍ ചിരിക്കുകയാണ് ദീപിക. ഞൊടിയിടയില്‍ വൈറലായ വിഡിയോ ഇതിനോടകം അഞ്ചര ലക്ഷത്തിലേറെ ആളുകള്‍ കണ്ടുകഴിഞ്ഞു. രസകരമായ കമന്റുകളാണ് വിഡിയോ നേടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമ ബംഗാളില്‍ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; കനത്ത സുരക്ഷ

ലോഡ് ഷെഡിങ് ഇനി അധിക നാൾ ഉണ്ടാവില്ല, കൂടംകുളത്ത് നിന്ന് 200 മെ​ഗാവാട്ട് വൈദ്യുതി കിട്ടിത്തുടങ്ങി

അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റു; കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചു

തീരുമാനങ്ങളെടുക്കാൻ മുജ്‌തബ അശക്തൻ?, ഇറാനിൽ സൈന്യം ഭരണനിയന്ത്രണം ഏറ്റെടുത്തു, റിപ്പോർട്ട്

ബം​ഗാളിൽ അവസാനഘട്ട വോട്ടെടുപ്പ്, കൊല നടത്തിയത് ഏപ്രിൽ നാലിന്, മഴ ശക്തമാകും; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT