'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്‌ക്

റിലയന്‍സ് പിന്തുണയുള്ള കമ്പനികള്‍ ബിജെപിക്ക് നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളും ഇലോണ്‍ മസ്‌ക് പങ്കുവെച്ചു.
Elon Musk
Elon MuskCenter-Center-Delhi
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: 'അംബാനിയാണ് ഇന്ത്യയുടെ യഥാര്‍ഥ ബോസ്' എന്ന പരാമര്‍ശത്തിന് പിന്നാലെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇന്ത്യയില്‍ ആരംഭിക്കുന്നതിന് നേരിടുന്ന തടസങ്ങളില്‍ വീണ്ടും രൂക്ഷവിമര്‍ശനവുമായി ഇലോണ്‍ മസ്‌ക്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ 'പ്രധാനമന്ത്രി' എന്ന് വിശേഷിപ്പിച്ചാണ് പുതിയ എക്‌സ് പോസ്റ്റ്.

'പ്രിയപ്പെട്ട പ്രധാനമന്ത്രി അംബാനി, ഇന്ത്യയുടെ യഥാര്‍ത്ഥ ബോസ് നിങ്ങളാണെന്ന് തിരിച്ചറിയാത്തതിന് എന്റെ എളിയ ക്ഷമാപണം സ്വീകരിക്കുക. ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങളെ നിങ്ങളുടെ കുത്തകാവകാശം ഉപയോഗിച്ച് ചൂഷണം ചെയ്യുന്നത് തുടരാന്‍ സ്വാഭാവികമായും നിങ്ങള്‍ ആഗ്രഹിക്കും. എങ്കിലും സ്റ്റാര്‍ ലിങ്കിന് മത്സരരംഗത്ത് വരാന്‍ നിങ്ങള്‍ അനുവാദം നല്‍കുമോ?' - മസ്‌ക് കുറിച്ചു.

റിലയന്‍സ് പിന്തുണയുള്ള കമ്പനികള്‍ ബിജെപിക്ക് നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളും ഇലോണ്‍ മസ്‌ക് പങ്കുവെച്ചു. 385 കോടി ബിജെപിക്ക് സംഭാവനായി നല്‍കിയെന്ന റിപ്പോര്‍ട്ടും അദ്ദേഹം എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.

മറ്റു രാജ്യങ്ങളിലെപ്പോലെ ഇന്ത്യയിലും ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത നിരവധിയേറെ പ്രദേശങ്ങളുണ്ട്. ഇത് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും ചെറുകിട ബിസിനസുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയില്‍ വില്‍ക്കാനുള്ള അവസരങ്ങളും നിഷേധിക്കുന്നു. സ്റ്റാര്‍ലിങ്ക് അവരുടെ ജീവിതം കൂടുതല്‍ മികച്ചതാക്കി മാറ്റുമെന്നും മസ്‌ക് പറഞ്ഞു.തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അംബാനിയെ ലക്ഷ്യമിട്ട് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ മസ്‌ക് നടത്തുന്നത്.

Summary

Elon Musk shares reports of Reliance-backed firms' donations to BJP .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com