നിലവിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് ദീപിക പദുക്കോൺ. സിനിമകൾ വളരെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുന്ന അഭിനേതാവ് കൂടിയാണ് ദീപിക. പ്രഭാസ് നായകനായെത്തിയ കൽക്കി 2898 എഡിയാണ് ദീപികയുടേതായി ഇപ്പോൾ തിയറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രം. സുമതിയെന്ന കൽക്കിയിലെ താരത്തിന്റെ കഥാപാത്രം ഇതിനോടകം തന്നെ പ്രേക്ഷക മനം കവരുകയും ചെയ്തു. നിരവധി ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമായിട്ടുണ്ട് ദീപിക. എന്നാൽ താരം വേണ്ടെന്ന് വച്ച സിനിമകളും കുറവല്ല. ദീപിക പദുക്കോൺ വേണ്ടെന്ന് വച്ച ചില സിനിമകൾ പരിചയപ്പെട്ടാലോ.
സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങി ചിത്രം സൂപ്പർ ഹിറ്റുകളിൽ ഒന്നായി മാറി. ഒരേസമയം പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ചിത്രം ഏറ്റുവാങ്ങി. ആലിയ ഭട്ടിന് മുൻപ് ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് ദീപികയെയായിരുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് താരം ചിത്രം നിരസിച്ചു.
വിജയ് കൃഷ്ണ ആചാര്യ രചനയും സംവിധാനവും നിർവഹിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് ധൂം 3. ആമിർ ഖാൻ, അഭിഷേക് ബച്ചൻ, കത്രീന കൈഫ്, ഉദയ് ചോപ്ര, ജാക്കി ഷ്റോഫ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. 2013 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ദീപികയെ ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. മറ്റ് ചിത്രങ്ങളുടെ തിരക്കുകൾ കാരണം താരത്തിന് ചിത്രവുമായി സഹകരിക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് അണിയറപ്രവർത്തകർ കത്രീന കൈഫിനെ നായികയായി പരിഗണിക്കുന്നത്.
നവാഗതനായ വിക്രംജിത് സിംഗ് സംവിധാനം ചെയ്ത ചിത്രമായിരുന്നു റോയ്. അർജുൻ രാംപാലും ജാക്വലിൻ ഫെർണാണ്ടസും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ രൺബീർ കപൂറാണ് ടൈറ്റിൽ റോൾ അവതരിപ്പിച്ചത്. ദീപിക ചിത്രം നിരസിച്ചതോടെയാണ് നായികയായി ജാക്വലിൻ ഫെർണാണ്ടസ് ചിത്രത്തിന്റെ ഭാഗമാകുന്നത്.
2016 ൽ അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രമാണ് സുൽത്താൻ. സൽമാൻ ഖാനൊപ്പം അഭിനയിക്കാൻ തനിക്ക് താല്പര്യമുണ്ടെന്ന് ദീപിക പറഞ്ഞിരുന്ന സമയത്താണ് സുൽത്താനെത്തുന്നത്. എന്നാൽ മറ്റു സിനിമകളുടെ തിരക്കുകൾ കാരണം താരത്തിന് ഈ ഓഫർ തള്ളിക്കളയേണ്ടി വന്നു. പിന്നീട് അനുഷ്ക ശർമ്മയാണ് ചിത്രത്തിൽ നായികയായെത്തിയത്.
ഷാരൂഖ് ഖാൻ, അനുഷ്ക ശർമ്മ, കത്രീന കൈഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം 2012 ലാണ് റിലീസ് ചെയ്തത്. ഷാരൂഖ് ഖാനെ നായകനാക്കി യഷ് ചോപ്ര ഒരുക്കിയ നാലാമത്തെ ചിത്രമായിരുന്നു ഇത്. ജബ് തക് ഹെ ജാനിൽ കത്രീന അവതരിപ്പിച്ച മീരയെന്ന കഥാപാത്രത്തിനായി ആദ്യം സംവിധായകൻ പരിഗണിച്ചിരുന്നത് ദീപികയെയായിരുന്നു. ഈ ചിത്രവും ദീപിക വേണ്ടെന്നുവച്ചു.
2015 ൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രമാണ് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 7. ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ച ഒരേയൊരു ബോളിവുഡ് താരമായിരുന്നു ദീപിക. എന്നാൽ ഈ ചിത്രത്തിന്റെ ഭാഗമാകാൻ അന്ന് ദീപികയ്ക്കായില്ല. രൺവീർ സിങിനൊപ്പം ഗോലിയോൻ കി രാസ്‌ലീല രാം - ലീല എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നതു കൊണ്ടാണ് താരത്തിന് ഈ ചിത്രം നിരസിക്കേണ്ടി വന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates