ദിയ മിര്‍സയും ഭര്‍ത്താവ് വൈഭവ് രേഖിയും/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ചുവന്ന പട്ടുസാരിയും കുന്ദന്‍ ആഭരണങ്ങളും; വിവാഹദിനത്തില്‍ അതിമനോഹരിയായി ദിയ, ഒപ്പം വൈഭവും, ചിത്രങ്ങള്‍ 

നടി അതിഥി റാവു, സംവിധായകന്‍ കുനാല്‍ ദേശ്മുഖ് എന്നിവര്‍ വിവാഹത്തിനെത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി ദിയ മിര്‍സയും കാമുകന്‍ വൈഭവ് രേഖിയും വിവാഹിതരായി. ഇന്നലെ മുംബൈയില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. നടി അതിഥി റാവു, സംവിധായകന്‍ കുനാല്‍ ദേശ്മുഖ് എന്നിവര്‍ വിവാഹത്തിനെത്തിയിരുന്നു. 

ഗോള്‍ഡന്‍ നിറത്തിലെ പരമ്പരാഗത പ്രിന്റുകളോടു കൂടിയ ചുവന്ന സാരിയാണ് ദിയ അണിഞ്ഞിരുന്നത്. വലിയ കമ്മലും കഴുത്തു മൂടി കിടക്കുന്ന കുന്ദന്‍ മാലയുമായിരുന്നു ആഭരണങ്ങള്‍. നെക്ലസില്‍ ഡയമണ്ട്, എമറാള്‍ഡ് കല്ലുകളും പതിപ്പിച്ചിട്ടുണ്ട്. സ്വര്‍ണ്ണം, പച്ച നിറങ്ങളിലെ വളകളാണ് അണിഞ്ഞിരുന്നത്. വെള്ള കുര്‍ത്തയായിരുന്നു വൈഭവിന്റെ വേഷം. 

ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ദിയയും വൈഭവും വിവാഹിതരാകുന്നത്. നടിയുടെ രണ്ടാം വിവാഹമാണിത്. ബിസിനസുകാരനായ സഹിലുമായുള്ള ബന്ധം 2019 ഓഗസ്റ്റിലാണ് പിരിഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21