ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നടി ദിവ്യാ ഉണ്ണിയുടെ അച്ഛൻ ഉണ്ണികൃഷ്ണൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് പൊന്നേത്ത് മഠത്തിൽ വച്ചായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; നടി ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് പൊന്നേത്ത് മഠത്തിൽ വച്ചായിരുന്നു അന്ത്യം. ഉമാ ദേവിയാണ് ഭാര്യ. ദിവ്യാ ഉണ്ണി, വിദ്യാ ഉണ്ണി എന്നിവർ മക്കളാണ്. മരുമക്കൾ: അരുൺകുമാർ, സഞ്ജയ്. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണൻ. 

90കളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് ദിവ്യാ ഉണ്ണി. വിനയന്റെ ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ്​ നായികയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചു. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം. അഭിനയത്തിന് ഇടവേള നൽകിയെങ്കിലും നൃത്ത രം​ഗത്ത് ഇപ്പോഴും സജീവമാണ്. താരത്തിന്റെ സഹോദരി വിദ്യയും അഭിനേത്രിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന്‍ കൊമ്പത്തി'നെക്കുറിച്ച് സോണിയ