ദുർഗ കൃഷ്ണ/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

കട്ട പ്രണയത്തിൽ, കാമുകനെ പരിചയപ്പെടുത്തി നടി ദുർഗ കൃഷ്ണ  

പ്രണയം തുറന്നു പറഞ്ഞ് ദുർഗ

Author : സമകാലിക മലയാളം ഡെസ്ക്

വിമാനം എന്ന സിനിമയിലൂടെ അഭിനയത്തിലേക്കെത്തിയ നടിയാണ് ദുർഗ കൃഷ്ണ. പിന്നീട് പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിൽ തിളങ്ങിയ നടിയുടെ നിരവധി സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്. മോഹൻലാൽ ചിത്രം റാം ആണ് ഇതിൽ പ്രധാനം. ഇപ്പോഴിതാ തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ് ദുർഗ. 

സോഷ്യൽ മീഡിയയിൽ സജീവമായ നടി ഇൻസ്റ്റ​ഗ്രാമിൽ ആരാധകരുമായി സംസാരിക്കുന്നതിനിടയിലാണ് കാമുകനെ വെളിപ്പെടുത്തിയത്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ദുർഗ. കാമുകന്റെ പേര് എന്താണെന്ന ചോദ്യത്തിന് കാമുകൻ അർജുൻ രവീന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവെക്കുകയായിരുന്നു നടി. നാല് വർഷമായി പ്രണയിക്കുന്നുവെന്നും അർജുൻ തനിക്ക് ലെെഫ് ലെെൻ ആണെന്നും ദുർഗ പറയുന്നുണ്ട്. 

അർജുനൊപ്പമുള്ള ചിത്രങ്ങളും ദുർഗ മുൻപും പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ അർജുന്റെ പിറന്നാളാഘോഷം ​ഗംഭീരമായി കൊണ്ടാടിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഇരുവരും തങ്ങളുടെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നിർമ്മാതാവാണ് അർജുൻ. മോഡലിങ്ങിലും സജീവമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍