ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

‘സ്വന്തം പെണ്ണിനെ വേറൊരുത്തൻ ലിപ് ലോക്ക് ചെയ്തു, ഇവന് നാണമില്ലെ’; തക്ക മറുപടി നൽകി ദുർഗ കൃഷ്ണ 

കുടുക്ക് 2025ലെ ലിപ്‌ലോക്ക് രം​ഗം ചൂണ്ടിക്കാട്ടി ഉയർന്ന വിമർശനത്തിന് നേരെയാണ് നടിയുടെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്

വിമർശന കമന്റിന് തക്ക മറുപടിയുമായി നടി ദുർഗ കൃഷ്ണ. കൃഷ്ണ ശങ്കറും ദുർ​ഗയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുടുക്ക് 2025 എന്ന ചിത്രത്തിലെ ​ഗാനരം​ഗത്തിലുള്ള ലിപ്‌ലോക്ക് രം​ഗം ചൂണ്ടിക്കാട്ടി ഉയർന്ന വിമർശനത്തിന് നേരെയാണ് നടിയുടെ പ്രതികരണം. 

‘സ്വന്തം പെണ്ണിനെ വേറെ ഒരുത്തൻ ലിപ് ലോക്ക് ചെയ്തു, ഇവന് നാണമില്ലെ’ എന്നായിരുന്നു വിമർശകന്റെ കമന്റ്. ‘മറ്റൊരാളുടെ കാര്യത്തിൽ ഇടപെടാൻ തനിക്ക് നാണമില്ലെ?’ എന്നാണ് ഇയാൾക്ക് ദുർ​ഗ നൽകിയ മറുപടി. ദുർഗയുടെ ഭർത്താവ് അർജുൻ രവീന്ദ്രനാണ് കുടുക്ക് 2025 നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങുകളുടെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചപ്പോഴായിരുന്നു ഇത്തരത്തിലൊരു പ്രതികരണം. 

കുടുക്കിലെ പാട്ട് പ്രമോട്ട് ചെയ്യാൻ തന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് ഭർത്താവ് അർജുൻ ആയിരുന്നെന്നും ലിപ് ലോക്ക് രംഗമൊന്നും അർജുനെ സംബന്ധിച്ച് പ്രശ്‌നമുള്ള കാര്യമായിരുന്നില്ലെന്നും താരം മുൻപ് പറഞ്ഞിട്ടുണ്ട്.  ഇത് നമ്മുടെ ജോലിയാണ്. ഇത് ആ സിനിമയ്ക്ക് വേണ്ടി ചെയ്യുന്നതല്ലാതെ ഞങ്ങൾ ഡയറക്ടറോട് പറഞ്ഞു ചെയ്യിപ്പിക്കുന്ന സംഭവമല്ല. മാത്രമല്ല അവിടെ കിച്ചുവും ദുർഗയുമല്ല മാരനും ഈവുമാണ്. രണ്ട് കഥാപാത്രങ്ങൾ തമ്മിലാണ് ആ സംഭവം നടക്കേണ്ടത്. അത് ഞങ്ങളുടെ പേഴ്‌സണൽ ലൈഫിനെ എഫക്ട് ചെയ്യേണ്ട കാര്യമില്ല, സീനിനെക്കുറിച്ച് ദുർ​ഗ പറഞ്ഞതിങ്ങനെ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT