സനല്‍കുമാര്‍ ശശിധരന്‍ ഫെയ്സ്ബുക്ക്
Entertainment

സനല്‍കുമാര്‍ ശശിധരനെതിരേ കോടതിയില്‍ രഹസ്യമൊഴി നല്‍കി നടി

ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരേ കോടതിയില്‍ രഹസ്യമൊഴി നല്‍കി പരാതിക്കാരിയായ നടി. സാമൂഹിക മാധ്യമത്തിലൂടെ തന്നെ അപമാനിച്ചെന്നും സ്ത്രീത്വത്തെ ആക്ഷേപിച്ചെന്നും കാണിച്ച് നടി നേരത്തേ പരാതി നല്‍കിയിരുന്നു. ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.

സനല്‍കുമാര്‍ നിലവില്‍ വിദേശത്താണെന്നാണ് വിവരം. ഇയാള്‍ക്കായി ലുക്ക് ഔട്ട് നേട്ടീസും സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ വിദേശത്തുനിന്ന് നാട്ടിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്നാണ് വിവരം. ഇതിനായി അമേരിക്കന്‍ എംബസിയുമായി പൊലീസ് ബന്ധപ്പെടുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്.

2022-ല്‍ ഇതേ നടി നല്‍കിയ സമാന പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയ്ക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT