ഹൻസിക മോട്‌വാനി 
Entertainment

450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ മിന്നുകെട്ട്; നടി ഹൻസിക മോട്‌വാനി വിവാഹിതയാവുന്നു 

വരന്റെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ നടി ഹൻസിക മോട്‌വാനി വിവാഹിതയാവുന്നു. ഈ വർഷം ഡിസംബറിൽ ജയ്‌പുരിൽ വെച്ചായിരിക്കും വിവാഹം. ജയ്‌പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരമാണ് വിവാഹത്തിന് വേദിയാകുന്നത്. രാജകീയ വിവാഹമായിരിക്കും നടക്കുക. 

അതേസമയം വരന്റെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ച താരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. 

അല്ലു അർജുന്റെ നായികയായി തെലുങ്ക് ചിത്രം ദേശമുദുരുവിലൂടെയാണ് ഹൻസിക അഭിനയ രംഗത്തേക്ക് ചുവടുവെച്ചത്. പിന്നീട് ഹിന്ദി സിനിമകളിലും അഭിനയിച്ചു. ഹിമേഷ് രേഷാമിയ നായകനായ ആപ്ക സുരൂർ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടിയത്.  2008-ൽ കന്നഡയിലും നായികയായി അഭിനയിച്ച ഹൻസിക ഇപ്പോൾ തമിഴിലും തെലുങ്കിലും സജീവമാണ്. തമിഴ് ചിത്രം റൗഡി ബേബിയാണ് ഹൻസികയുടെ അടുത്ത പ്രോജക്റ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT