നടി ഹേമ നടൻ ശിവബാലാജിയെ കടിക്കുന്നു (വീഡിയോ ദൃശ്യം) 
Entertainment

നടി ഹേമ യുവനടനെ കടിച്ചു, താരസംഘടന തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം ( വീഡിയോ)

പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന പാനലുകളാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : തെലുങ്ക് സിനിമയിലെ താരസംഘടനയുടെ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. മൂവീ ആര്‍ട്ടിസ്റ്റ് അസോസിയേഷനിലേക്ക് ഞായറാഴ്ച നടന്ന വോട്ടെടുപ്പിനിടെയാണ് സംഘര്‍ഷമുണ്ടായത്. വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കവേ നടി ഹേമ, നടന്‍ ശിവ ബാലാജിയെ കടിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. 

പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന പാനലുകളാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. പ്രകാശ് രാജിന്റെ പാനലില്‍ നിന്ന് ഹേമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചിരുന്നു. നടന്‍ ശിവ ബാലാജി വിഷ്ണു മാഞ്ചിയുടെ പാനലില്‍ നിന്നും ട്രാഷറര്‍ സ്ഥാനത്തേക്കും മല്‍സരിച്ചു. 

വോട്ട് ചെയ്യാന്‍ നില്‍ക്കുന്നതിനിടെ ഹേമ, ശിവ ബാലാജിയുടെ കയ്യില്‍ കടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായിരുന്നു. അക്രമത്തിനിടെ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശിവബാലാജി ഇടയ്ക്കുകയറിയപ്പോള്‍ സംഭവിച്ചതാണെന്നാണ് ഹേമ വിശദീകരിക്കുന്നത്. 

തെരഞ്ഞെടുപ്പില്‍ പ്രകാശ് രാജിന്റെ പാനല്‍ തോറ്റു. വിഷ്ണു മാഞ്ചിയുടെ പാനലാണ് വിജയിച്ചത്. വിഷ്ണു പ്രസിഡന്റായി ചുമലയേല്‍ക്കുകയും ചെയ്തു. തോല്‍വിക്ക് പിന്നാലെ, സംഘടനയില്‍ പ്രാദേശിക വാദം ശക്തമാണെന്ന് ആരോപിച്ച് പ്രകാശ് രാജ് രാജിവെക്കുകയും ചെയ്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം