ഹണി റോസ്/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

'തുണി ഉണക്കാൻ അമ്മ കെട്ടിയ വള്ളിപോലും മുറിക്കും, ഈ വർഷത്തെ മികച്ച ഉദ്ഘാടക ഹണി റോസ്'; ട്രോളുകൾ പങ്കുവച്ച് താരം

2022–ൽ  ഏറ്റവുമധികം കട ഉദ്ഘാടനം ചെയ്തതിനുള്ള അവാർഡ് ഹണി റോസിന് തന്നെ നൽകണം എന്നാണ് ആരാധകർ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന നടിയാണ് ഹണി റോസ്. താരത്തിന്റെ ചിത്രങ്ങൾക്കൊപ്പം ട്രോളുകളും സൈബറിടത്തിൽ ഹിറ്റാണ്. ഇപ്പോൾ തന്നെക്കുറിച്ചുള്ള ട്രോളുകൾ പങ്കുവച്ചിരിക്കുകയാണ് ഹണി. താരം ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ളതാണ് ട്രോളുകൾ. പൊട്ടിച്ചിരിക്കുന്ന ഇമോജിക്കൊപ്പമാണ് താരം ട്രോളുകൾ പങ്കുവച്ചത്. 

മികച്ച ഉദ്ഘാടകയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഹണി റോസിന് നൽകണം എന്നാണ് ട്രോളന്മാരുടെ വിലയിരുത്തൽ. ഉദ്ഘാടനം എന്നു കേട്ടാൽ ഹണി റോസ് ഷമ്മിയാകുമെന്നാണ് ഒരു വിരുതന്റെ കണ്ടെത്തൽ. ഒരു ദിവസം ഏറ്റവും കൂടുതൽ കത്രിക എടുക്കുന്നത് ആരാണെന്നുള്ള ചോദ്യത്തിന് ബാർബർ പോലും ഹണി റോസിന് പിന്നിലാണെന്നാണ് ട്രോളിലുള്ളത്. സ്വയം ട്രോളാനുള്ള ഹണി റോസിന്റെ ഹൃദയവിശാലതയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകൾ ചെയ്യുന്നത്. 

2022–ൽ  ഏറ്റവുമധികം കട ഉദ്ഘാടനം ചെയ്തതിനുള്ള അവാർഡ് ഹണി റോസിന് തന്നെ നൽകണം എന്നാണ് ആരാധകർ പറയുന്നത്.  സിനിമയൊന്നുമില്ലെങ്കിലും ഹണി ഉദ്ഘാടനം ചെയ്തു ജീവിക്കും എന്നും അവർ പറയുന്നുണ്ട്. പോസ്റ്റിന് അടിയിലും ട്രോളുകൾ നിറയുകയാണ്. 

കഴിഞ്ഞ നാലഞ്ച് മാസത്തിനിടയിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം പല കടകൾക്കു വേണ്ടിയും ഹണി റോസ് ഉദ്ഘാടനത്തിനെത്തിയിരുന്നു. ഇതോടെയാണ് ഹണി റോസിനെതിരെ ട്രോളുകളും സജീവമായത്. ഹണി റോസ് കട ഉൽഘാടനം ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. നന്ദമുരി ബാലകൃഷ്ണ നായകനാവുന്ന ‘വീര സിംഹ റെഡ്‌ഡി’ എന്ന ചിത്രത്തിലൂടെ ഹണി റോസ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയാണ്.  ചിത്രത്തിന്റെ പോസ്റ്റർ അടുത്തിടെ ഹണി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT