ജാൻവി കപൂർ/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നിയോൺ ​ഗ്രീൻ ഡ്രസ്സിൽ ജാൻവിയുടെ സ്റ്റൈലിഷ് ലുക്ക്; വില ലക്ഷങ്ങൾ!

സ്വീറ്റ്ഹാർട്ട് നെക്ക്ലൈനും പിന്നിലേക്ക് നീണ്ട് കിടക്കുന്ന സൈഡ് പ്ലീറ്റുമാണ് ഡ്രസ്സിന്റെ പ്രത്യേകത

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് യുവതാരസുന്ദരി ജാൻവി കപൂറിന്റെ ഫാഷൻ പിന്തുടരുന്നവർ ഏറെയാണ്. ട്രെൻഡി സ്റ്റൈലിഷ് വേഷങ്ങൾ തിരഞെടുക്കുന്നതിലും പുതുമ നിലനിർത്തുന്നതിലും ജാൻവി ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രമായ 'റൂഹി'യുടെ പ്രചാരണ പരിപാടിക്കെത്തിയപ്പോൾ താരം അണിഞ്ഞ വേഷമാണ് ഫാഷൻ പ്രേമികളുടെ മനം കവർന്നിരിക്കുന്നത്. 

നിയോൺ ​ഗ്രീൻ അസിമ്മട്രിക്ക് ഡ്രസ്സിലാണ് ജാൻവി പരിപാടിക്ക് എത്തിയത്. അലക്‌സ് പെറിയാണ് വസ്ത്രം ഡിസൈൻ ചെയ്തത്. സ്വീറ്റ്ഹാർട്ട് നെക്ക്ലൈനും പിന്നിലേക്ക് നീണ്ട് കിടക്കുന്ന സൈഡ് പ്ലീറ്റുമാണ് ഡ്രസ്സിന്റെ പ്രത്യേകത. ആഭരണങ്ങൾ ഒന്നും ധരിക്കാതെ ന്യൂഡ് മേക്കപ്പും കെയർലെസ് ഹെയർസ്റ്റൈലുമാണ് ജാൻവി തിരഞ്ഞെടുത്തത്. ഗിൽറ്റർ പതിച്ച ​ഗ്ലാസ് പോയിന്റഡ് ഹീൽസാണ് ഡ്രസ്സിനൊപ്പം അണിഞ്ഞിരിക്കുന്നത്. 

താരത്തിന്റെ ലുക്കിനെ പ്രശംസിച്ച് നിരവധി ആളുകൾ എത്തിയെങ്കിലും വസ്ത്രത്തിന്റെ വില കേട്ട് പലരും ഒന്ന് ഞെട്ടി.  രണ്ടേമുക്കാൽ ലക്ഷമാണ് ജാൻവി അണി‍ഞ്ഞ ഈ മിനി ഡ്രസ്സിന്റെ വില. ചിത്രങ്ങൾ ജാൻവി തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍പിജി വില ഉയരും; തീരുമാനം ഈയാഴ്ച; റിപ്പോര്‍ട്ട്

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 'കേന്ദ്ര ജീവനക്കാർ'; സുപ്രീം കോടതിയെ സമീപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, നാളെ പ്രത്യേക സിറ്റിങ്

SCROLL FOR NEXT