ജയസുധ/ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

64ാം വയസിൽ ജയസുധയ്ക്ക് മൂന്നാം വിവാഹം? വരൻ അമേരിക്കൻ വ്യവസായി

അമേരിക്കൻ വ്യവസായിയെ ആണ് താരം വിവാഹം ചെയ്തത് എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ നടി ജയസുധ വിവാഹിതയായതായി വാർത്തകൾ. അമേരിക്കൻ വ്യവസായിയെ ആണ് താരം വിവാഹം ചെയ്തത് എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 64കാരിയായ താരത്തിന്റെ മൂന്നാമത്തെ വിവാഹമാണിത്. ഇരുവരും രഹസ്യ വിവാഹം ചെയ്തതായും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നുമാണ് റിപ്പോർട്ടുകൾ. 

എന്നാൽ നടിയോട് അടുത്തുള്ള വൃത്തങ്ങൾ വാർത്തകൾ നിഷേധിച്ചുകൊണ്ട് രം​ഗത്തെത്തി. നടിയുടെ ബയോപിക് നിർമിക്കാനാണ് അമേരിക്കൻ വ്യവസായി എത്തിയത് എന്നാണ് വിശദീകരണം. കുറച്ചുനാളുകളാണ് ജയസുധയുടെ വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. വിജയം ചിത്രം വാരിസ് തെലുങ്ക് പതിപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ ജയസുധ ഈ വിഷയത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. 

തന്റെ ജീവിതത്തെക്കുറിച്ച് ഒരു ബയോപിക് നിർമിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചലച്ചിത്ര നിർമാതാവാണ് അദ്ദേഹം. തന്നെ വ്യക്തിപരമായി അറിയാന്‍ ആഗ്രഹിച്ചതിനാല്‍, അയാള്‍ തന്നോടൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്യുന്നതെന്നും ഈ ഗോസിപ്പില്‍ ഒരു സത്യവുമില്ലെന്നും നടി അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനു പിന്നാലെയാണ് വിവാഹവാർത്തകൾ എത്തുന്നത്. 

വാഡെ രമേശ് ആയിരുന്നു ജയസുധയുടെ ആദ്യ ഭര്‍ത്താവ്. എന്നാല്‍ ഈ ബന്ധം അധികം കാലം വീണ്ടും നിന്നില്ല. പിന്നീട് 1985 വര്‍ഷത്തില്‍ താരം നിതിൻ കപൂറിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. നിഹാർ, ശ്രേയൻ. ബൈപോളാർ അസുഖത്തെ തുടർന്ന് 2017 ൽ നിതിന്‍ ആത്മഹത്യ ചെയ്തു. വാരിസിൽ വിജയുടെ അമ്മയായാണ് ജയസുധ എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT