അച്ഛനൊപ്പം ജുവൽ മേരി/ ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഒരു കാത്‌ കുത്തണം! അച്ഛന്റെ ആ​ഗ്രഹം നിറവേറ്റി ജുവൽ മേരി; സന്തോഷ കുറിപ്പ്, വിഡിയോ 

അച്ഛന്റെ ഏറെ നാളായുള്ള ആ​ഗ്രഹം സാക്ഷാത്കരിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ജുവൽ

സമകാലിക മലയാളം ഡെസ്ക്

വതാരകയായി എത്തി സിനിമയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് ആരാധകരെ നേടിയ താരമാണ് ജുവൽ മേരി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ജീവിതത്തിലെ അനുഭവങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവച്ച് കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അച്ഛന്റെ ഏറെ നാളായുള്ള ആ​ഗ്രഹം സാക്ഷാത്കരിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ജുവൽ. 

കാത് കുത്താനുള്ള അച്ഛന്റെ ഏറെ നാളായുള്ള ആ​ഗ്രഹം നിറവേറ്റിയ വിഡിയോ സഹിതമാണ് ജുവലിന്റെ കുറിപ്പ്. "കുറെ നാളു മുൻപ് അപ്പൻ എന്നോട് പറഞ്ഞു എനിക്ക് 2 ആഗ്രഹങ്ങൾ ഉണ്ട് , ഒന്ന് ഒരു ടാറ്റൂ അടിക്കണം , രണ്ടാമതായി ഒരു കാത്‌ കുത്തണം ! മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന പേടിക്ക് മേലെ ഒരിക്കൽ പറഞ്ഞിട്ട് പിന്നെ മിണ്ടിയിട്ട് ഇല്ല ! പക്ഷെ ഞാൻ മറന്നില്ല ! കിട്ടിയ ചാൻസ് നു ഓരോന്ന് വീതം സാധിച്ചു കൊടുത്തു !", ജുവൽ കുറിച്ചു. 

നമ്മുടെ മാതാപിതാക്കൾ നമ്മുടെ മക്കളാകുന്ന സമയം അവർ എങ്ങനെയാണോ നമ്മൾ ചെറുതായിരുന്നപ്പോൾ നോക്കിയത് അതുപോലെ തിരിച്ചും ചെയ്യണം എന്നും ജുവൽ കുറിച്ചു.  കുറച്ചു നാൾ മുമ്പ് ടാറ്റു അടിക്കാനുള്ള ആ​ഗ്രഹവും ജുവലിന്റെ അച്ഛൻ നിറവേറ്റിയിരുന്നു. ഇതിന്റെ ഒരു ചിത്രം അദ്ദേഹത്തിന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പ 2027ല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും

തണുത്തുറഞ്ഞ് മൂന്നാർ; താപനില പൂജ്യത്തിൽ!

മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചേക്കും; ടി20 ലോകകപ്പ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'പിണറായിയില്‍ പൊട്ടിയത് ബോംബ് അല്ല'; സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി ചിതറിയ അപകടം ഉണ്ടായത് റീല്‍സ് ചിത്രീകരണത്തിനിടെ

സഞ്ജു തുടരുമോ, ഇഷാൻ വരുമോ? 'തലവേദന' ക്യാപ്റ്റൻ തന്നെ! ടി20 ലോകകപ്പ് ടീമിനെ ഇന്നറിയാം

SCROLL FOR NEXT