ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

നടി കീര്‍ത്തി സുരേഷിന് കോവിഡ്, ഇത് ഭയപ്പെടുത്തുന്ന മുന്നറിയിപ്പെന്ന് താരം

ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും താരം വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ നടി കീര്‍ത്തി സുരേഷിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും താരം വ്യക്തമാക്കി. 

കീര്‍ത്തിയുടെ കുറിപ്പ്

എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിച്ചിട്ടും കോവിഡ് ബാധിതയായത് കോവിഡ് പടരുന്നതിലുള്ള പേടിപ്പിക്കുന്ന മുന്നറിയിപ്പാണ്. എല്ലാ കോവിഡ് സുരക്ഷാ മുന്നറിയിപ്പും പാലിച്ച് സുരക്ഷിതരായിരിക്കൂ. ഞാന്‍ ഇപ്പോള്‍ ഐസലേഷനിലാണ്. ഞാനുമായി അടുത്ത സമ്പര്‍ക്കത്തില്‍വന്ന എല്ലാവരും പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍, ലക്ഷണങ്ങള്‍ ഗുരുതരമാവാതിരിക്കാനും മികച്ച ആരോഗ്യത്തിനും വേണ്ടി എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുക്കൂ. രോഗം പെട്ടെന്ന് ഭേദമാകുമെന്ന് പ്രതീക്ഷിക്കുന്നു, വളരെപെട്ടന്ന് തിരിച്ചുവരാം.- കീര്‍ത്തി കുറിച്ചു. 

നിരവധി പേരാണ് താരത്തിന് രോഗമുക്തി നേര്‍ന്നുകൊണ്ട് കമന്റ് ചെയ്യുന്നത്. സിനിമ മേഖലയില്‍ നിരവധി പേരാക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രിയദര്‍ശന്‍, തൃഷ, സത്യരാജ്, ലത മങ്കേഷ്‌കര്‍ തുടങ്ങിയ നിരവധി പേരാണ് കോവിഡ് ബാധിതരായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !