നടി ലാലി, മകള്‍ അനാര്‍ക്കലി ഇന്‍സ്റ്റഗ്രാം
Entertainment

'ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി'

പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം

സമകാലിക മലയാളം ഡെസ്ക്

താന്‍ ചുംബന സമരത്തില്‍ പങ്കെടുത്തതിന് പിന്നാലെ മകള്‍ അനാര്‍ക്കലിയുടെ പ്രണയം പൊട്ടിയെന്ന് നടി ലാലി. യുട്യൂബ് ചാനലിന് നടി നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

മക്കളെ സുഹൃത്തുക്കളായാണ് കാണുന്നത്. അവര്‍ പ്രണയിക്കുമ്പോഴും ബ്രേക്ക്അപ്പ് ആകുമ്പോഴും അവര്‍ക്കൊപ്പം നില്‍ക്കാറുണ്ട്. പ്രണയിക്കുന്ന ആള്‍ പൊളിറ്റിക്കല്‍ ആകണമെന്ന് മാത്രമാണ് മക്കള്‍ക്ക് നല്‍കിയ ഉപദേശമെന്നും നടി പറയുന്നു. അഭിമുഖത്തില്‍ ലാലിക്കൊപ്പം നടിയും മകളുമായ അനാര്‍ക്കലിയും പങ്കെടുത്തിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഇവളുടെ പ്രണയങ്ങളൊക്കെ നല്ല തമാശയാണ്. ഇവള്‍ മുടി മുറിച്ചാല്‍ ബ്രേക്ക്അപ്പ് ആകും. ഞാന്‍ ചുംബന സമരത്തില്‍ പോയതിന്റെ പേരില്‍ ഇവള്‍ക്ക് ബ്രേക്ക്അപ്പ് ആകേണ്ടി വന്നിട്ടുണ്ട്. പൊളിറ്റിക്കല്‍ അല്ലാത്ത ആളുകളായതു കൊണ്ടല്ലേ ഇങ്ങനൊക്കെ സംഭവിക്കുന്നത്. മുടിയുടെ പേരില്‍ ബ്രേക്ക്അപ്പ് ആയപ്പോള്‍ നിന്റെ മുടിയെയാണോ അയാള്‍ പ്രണയിച്ചതെന്ന് ഞാന്‍ ചോദിച്ചു. പോയി പണി നോക്കാന്‍ പറഞ്ഞിട്ടു, ഞങ്ങള്‍ രണ്ടാളും ഓരോ ഐസ്‌ക്രീം കഴിച്ച് തിരിച്ചു വരും. പ്രണയ ബന്ധങ്ങളില്‍ ഞാന്‍ ആകെ ആവശ്യപ്പെട്ടിട്ടുള്ളത് പൊളിറ്റിക്കല്‍ ആകണമെന്നാണ്. ഇല്ലെങ്കില്‍ ബോറടിക്കും'- ലാലി പറയുന്നു.

'ആനന്ദം' എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മലയാള സിനിമയിലേക്ക് എത്തുന്നത്. വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ, ജാനകി ജാനേ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് അനാര്‍ക്കലി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലാംദിവസവും ശരണ്യ കാണാമറയത്ത്, അഞ്ച് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; ശുഭവാര്‍ത്ത പ്രതീക്ഷിച്ച് ബന്ധുക്കള്‍

മുന്നറിയിപ്പിൽ മാറ്റം, ഇന്ന് നാലു ജില്ലകളിൽ ശക്തമായ മഴ; 50 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ്, ജാ​ഗ്രത

ദുർഘടമായ പർവത നിരകൾക്കിടയിൽ ഒളിച്ചിരുന്നത് 48 മണിക്കൂറോളം; ഇറാനിൽ നിന്നും യുഎസ് പൈലറ്റിന്റെ അതിശയിപ്പിക്കുന്ന രക്ഷപ്പെടുത്തൽ

'എവിടെ പോയാലും ആളുകൾ നീലോത്തി എന്ന് വിളിക്കും'; മലയാളത്തിൽ നിന്ന് നല്ല വിളിക്കായി കാത്തിരിക്കുന്നു'

വർഷം മുഴുവൻ മാമ്പഴം ഫ്രഷായിരിക്കും, ഇങ്ങനെ ചെയ്തു വയ്ക്കൂ

SCROLL FOR NEXT