ലാലി പിഎം, സത്യഭാമ ഫെയ്സ്ബുക്ക്
Entertainment

'വീണ്ടും വീണ്ടും അവർ വെറുപ്പ് പ്രസരിപ്പിക്കുന്നു; ഇതൊരു സത്യഭാമയിൽ മാത്രം ഒതുങ്ങുന്നതല്ല'

ശരാശരി സാംസ്കാരിക കേരളത്തിന്റെ മനോനിലയാണ് ഇതെന്നാണ് ലാലി കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

ലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടി ലാലി പിഎം. ശരാശരി സാംസ്കാരിക കേരളത്തിന്റെ മനോനിലയാണ് ഇതെന്നാണ് ലാലി കുറിച്ചത്. അതൊരു സത്യഭാമയിൽ മാത്രം ഒതുങ്ങുന്നതല്ല. മനുഷ്യർ ചൊവ്വയിൽ വീട് വെച്ച് തുടങ്ങിയാൽ പോലും ചന്ദ്രനിലെ വെള്ളം ഉപയോഗിച്ച് തുടങ്ങിയാൽ പോലും മാറാത്ത ജാതി എന്ന, നിറം എന്ന ഭ്രാന്ത് മാറില്ല എന്നും ലാലി പറഞ്ഞു.

ലാലി പിഎമ്മിന്റെ കുറിപ്പ് വായിക്കാം

സത്യഭാമയുടെ പത്ര ചാനൽ സമ്മേളനം കാണുകയായിരുന്നു. എന്തൊരു disgusting ആണ് ആ സ്ത്രീ.... ഇന്നലെ അവർ ചെയ്ത ഇൻറർവ്യൂ വിവാദമാണെന്ന് അറിയുമ്പോഴും വീണ്ടും വീണ്ടും വെറുപ്പ് പ്രസരിപ്പിക്കുകയാണ് അവർ.അവർക്കീ ധൈര്യം എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് മനസ്സിലാകുന്നുണ്ടോ? അതിൽ അവർ തന്നെ പറയുന്നുണ്ട് പലരും അവരെ വിളിച്ചു അവരുടെ അഭിപ്രായത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എന്ന്. ആ കൂടെ നിന്നവർ നൽകിയ അഹങ്കാരം അവരുടെ സംസാര ശരീര ഭാഷയിൽ എല്ലാമുണ്ട്.

ഇത് ശരാശരി സാംസ്കാരിക കേരളത്തിൻറെ മനോനിലയാണ്. അതൊരു സത്യഭാമയിൽ മാത്രം ഒതുങ്ങുന്നതല്ല. സ്കൂൾ കോളേജ് കാലങ്ങളിൽ ഉടനീളം ഉണ്ടായിരുന്ന വിവേചനത്തെക്കുറിച്ച് നിറം കുറഞ്ഞതിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ടിരുന്ന കാലത്തെക്കുറിച്ച് മനുഷ്യരോട് ചോദിച്ചാൽ സത്യഭാമേ പറഞ്ഞതിനേക്കാൾ ഭീകരമായ കാര്യങ്ങൾ പുറത്തുവരും.

കലോത്സവങ്ങളിൽ കലാതിലകങ്ങളും പ്രതിഭകളും ഒക്കെ ആകുന്നത് ആരാണ് ?

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്തിനേറെ പറയുന്നു രാഷ്ട്രീയം പോലും സൗന്ദര്യത്തിന്റെയും ജാതിയുടെയുംഒക്കെ കുത്തകകൾ ആകുന്നില്ലേ?

മനുഷ്യർ ചൊവ്വയിൽ വീട് വെച്ച് തുടങ്ങിയാൽ പോലും ചന്ദ്രനിലെ വെള്ളം ഉപയോഗിച്ച് തുടങ്ങിയാൽ പോലും മാറാത്ത ജാതി എന്ന, നിറം എന്ന ഭ്രാന്ത് മാറില്ല.

മാറാൻ ഇന്ത്യയിലെ സംഘപരിവാർ രാഷ്ട്രീയം സമ്മതിക്കില്ല. മനുസ്മൃതിയെ തിരികെ കൊണ്ടുവരാൻ കഷ്ടപ്പെടുന്ന ജാതിവ്യവസ്ഥയ്ക്ക് വെളിയിൽ നിൽക്കുന്നവർ എങ്കിലും ഇത് മനസ്സിലാക്കിയാൽ കൊള്ളാം....

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഷു​ഗറു കൂടുമെന്ന ടെൻഷൻ വേണ്ട, അരി ഇങ്ങനെ വേവിച്ചാൽ പ്രമേഹ രോ​ഗികൾക്കും ചോറ് കഴിക്കാം

'പട്ടാഭിഷേകത്തിനും രാജവാഴ്ചയ്ക്കും മുമ്പ്...'; ഗേ ആയും പേരില്ലാത്തവനായും താര രാജാവ്; ഷാരൂഖ് ഖാനിലെ നടനെ കണ്ടെത്തിയ ടെലി ഫിലിമുകള്‍

ഡെലിവറി ഡ്രൈവർമാർ ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പിഴ ലഭിക്കും; പുതിയ നിയമവുമായി ബഹ്‌റൈൻ

ചർമം തിളങ്ങും, പൊണ്ണത്തടി കുറയ്ക്കാം; ഉണക്കമുന്തിരി ഇങ്ങനെയൊന്ന് കഴിച്ചു നോക്കൂ

SCROLL FOR NEXT