അമ്മ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജുവിന്റെ പ്രസ്താവനയെ തള്ളി അമ്മ എക്‌സിക്യൂട്ടീവ് അംഗവും നടനുമായ ബാബുരാജ് രംഗത്തെത്തിയതിനെ അപൂർവവും അസാധാരണവുമെന്ന് വിശേഷിപ്പിച്ച് നടി മാല പാർവതി. സ്ത്രീകൾക്ക് മറ്റൊരു സംഘടനയുണ്ടല്ലോ അവിടെ പോയി പരാതി പറയണം എന്ന് വൈസ് പ്രസിഡിന്റ് മണിയൻപിള്ള രാജു പറഞ്ഞതിന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലായില്ലെന്ന് ബാബുരാജ് പ്രതികരിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ അപൂർവവും അസാധാരണവുമാണെന്ന് പറഞ്ഞ് ബാബുരാജിന് പിന്തുണ അറിയിക്കുകയായിരുന്നു മാല പാർവതി.
സംഘടനയിലെ ഒരു അംഗത്തെ സംരക്ഷിക്കേണ്ട ചുമതല അതിലെ അംഗങ്ങൾക്കുണ്ടെന്നും സ്ത്രീകൾക്ക് അവരുടെ സംഘടനയില്ലേ എന്നുമായിരുന്നു മണിയൻ പിള്ള രാജുവിന്റെ പ്രതികരണം. ‘അമ്മ’യിലെ വനിതകൾക്ക് പരാതി പറയാൻ മറ്റൊരു സംഘടനയിലേക്ക് പോകേണ്ട ആവശ്യമില്ലെന്നാണ് ബാബുരാജ് അഭിപ്രായപ്പെട്ടത്. ഈ പ്രസ്താവനയോടുള്ള മറുപടി തന്നെയാണ് മാലാ പാർവതിയുടെ രാജിയെന്നും ബാബുരാജ് പ്രതികരിച്ചു.
നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ അമ്മയുടെ സമീപനത്തിൽ പ്രതിഷേധിച്ചാണ് സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് മാല പാർവതി കഴിഞ്ഞ ദിവസം രാജിവച്ചത്. ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നാണ് ബാബുരാജ് പറഞ്ഞത്. കാരണം അമ്മയിലെ വനിതാ താരങ്ങൾ പാവകളല്ല അവർ പ്രതികരണശേഷി ഉള്ളവരാണെന് സമൂഹത്തിനെ മനസ്സിലാക്കിക്കൊടുക്കാൻ കഴിഞ്ഞെന്നു മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ ബാബുരാജ് പറഞ്ഞു. ‘ഇത് അപൂർവവും അസാധാരണവുമാണ്. വിവാദങ്ങൾ നേരിടുകയും ട്രോൾ ചെയ്യപ്പെടുകയും ചെയ്യുന്നവരുടെ കൂടെ സാധാരണ ആളുകൾ ആരും നിൽക്കാറില്ല. നന്ദി ബാബുരാജ്.’–മാല പാർവതി കുറിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates