അമ്മയില്‍ കടുത്ത ഭിന്നത; ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2022 12:46 PM  |  

Last Updated: 03rd May 2022 12:46 PM  |   A+A-   |  

shwetha

ശ്വേത മേനോന്‍/ ഫെയ്‌സ്ബുക്ക് ചിത്രം

 

കൊച്ചി: വിജയ് ബാബുവിനെതിരായ ലൈംഗിക പീഡനപരാതിയില്‍ താരസംഘടനയായ അമ്മയില്‍ ഭിന്നത രൂക്ഷമാകുന്നു. വിഷയത്തില്‍ അമ്മയുടെ മൃദുസമീപനത്തില്‍ പ്രതിഷേധിച്ച് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് നടിമാരായ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു. ആഭ്യന്തര പരാതി പരിഹാര സമിതി അധ്യക്ഷ കൂടിയാണ് ശ്വേതാ മേനോന്‍. 

ഇ മെയില്‍ വഴിയാണ് അമ്മ നേതൃത്വത്തിന് ഇരുവരും രാജിക്കത്ത് കൈമാറിയിട്ടുള്ളത്. ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും കഴിഞ്ഞദിവസം നടി മാലാ പാര്‍വതി രാജിവെച്ചിരുന്നു. ശ്വേതയും കുക്കു പരമേശ്വരനും രാജിവെക്കുമെന്ന് മാലാ പാര്‍വതി ഇന്നലെ സൂചിപ്പിച്ചിരുന്നു. 

എന്നാല്‍ മാലാപാര്‍വതിയുടെ അഭിപ്രായം തള്ളിക്കൊണ്ട് അമ്മ വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു രംഗത്തെത്തിയിരുന്നു. ശ്വേതയും കുക്കു പരമേശ്വരനും അമ്മയ്‌ക്കൊപ്പമുണ്ടെന്നും, വിജയ് ബാബു വിഷയത്തില്‍ അമ്മ എക്‌സിക്യൂട്ടീവ് എടുത്ത തീരുമാനത്തിനൊപ്പമാണ് അവരെന്നുമാണ് മണിയന്‍പിള്ള രാജു അഭിപ്രായപ്പെട്ടത്. 
 

ഈ വാര്‍ത്ത കൂടി വായിക്കാം

'ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവയ്ക്കും എന്നു പറഞ്ഞു';സമൂഹത്തിന് നല്‍കുന്ന സന്ദേശം ശരിയായതല്ല;'അമ്മ' എക്‌സിക്യൂട്ടീവിന് എതിരെ മാലാ പാര്‍വതി 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ