വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'മലരും' 'സെലിനും' വീണ്ടും ഒന്നിച്ച്; തെലുങ്കിൽ തിളങ്ങി സായി പല്ലവിയും മഡോണയും, വിഡിയോ 

മഡോണയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് ചിത്രം ‘ശ്യാം സിൻഹ റോയി’യുടെ പ്രി–റിലീസ് ഇവന്റിൽ തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട 'മലരും' 'സെലിനും'. നാനി നായകനായെത്തുന്ന ചിത്രത്തിൽ സായ് പല്ലവിയും കൃതി ഷെട്ടിയും മഡോണ സെബാസ്റ്റ്യനുമാണ് നായികമാർ. ചിത്രം ഡിസംബർ 24ന് തിയറ്ററുകളിലെത്തും.

മലയാളത്തിലെ ഹിറ്റ് ചിത്രം പ്രേമത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച നടിമാർ വീണ്ടും കാമറയ്ക്ക് മുന്നിൽ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ് ഈ സിനിമയ്ക്ക്. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് മലയാളിയായ സനു ജോൺ വർഗീസാണ്. നിഹാരിക എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്‍നപ്പള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്‍ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 

മഡോണയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഇത്. പദ്മാവതി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്‌. മലയാളത്തിൽ പൃഥ്വിരാജ്  ചിത്രം ബ്രദേഴ്സ് ഡേയിലാണ് മഡോണ അവസാനമായി അഭിനയിച്ചത്. ‘കൊമ്പുവച്ച സിങ്കമെടാ’ എന്ന തമിഴ് ചിത്രമാണ് നടിയുടെ അടുത്ത സിനിമ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍