മാളവിക അവിനാഷ്/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

നടി മാളവികയുടെ ആധാർ വിവരങ്ങൾ നൽകി സിം എടുത്തു, നിരവധി പേർക്ക് അശ്ലീല സന്ദേശം; പരാതി നൽകി താരം

സിമ്മിൽ നിന്നും ഒട്ടേറെ പേർക്കു മോശം സന്ദേശങ്ങൾ ലഭിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് നടിക്ക് മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്റെ പേരിൽ സിം കാർഡ് എടുത്ത് അജ്ഞാതൻ ഒട്ടേറെ പേർക്കു മോശം സന്ദേശങ്ങൾ അയച്ചതായി നടി മാളവിക അവിനാഷ്. താരത്തിന്റെ ആധാർ വിവരങ്ങൾ ഉപയോ​ഗിച്ചാണ് സിം എടുത്തത്. സംഭവത്തിൽ താരം മുംബൈ പൊലീസിനു പരാതി നൽകി. സൂപ്പർഹിറ്റായി മാറിയ കെജിഎഫ് ഉൾപ്പടെ നിരവധി സിനിമകളിൽ അഭിനയിച്ച നടിയാണ്.

സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത്. സിമ്മിൽ നിന്നും ഒട്ടേറെ പേർക്കു മോശം സന്ദേശങ്ങൾ ലഭിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് നടിക്ക് മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു. അതിനാൽ ആധാർ കാർഡ‍് ഉപയോഗിച്ചു എടുത്ത മുഴുവൻ മൊബൈൽ നമ്പറും റദ്ദാക്കുമെന്ന് അതോറിറ്റി അറിയിച്ചു. തുടർന്ന് നടി അധികൃതരെ ബന്ധപ്പെടുകയായിരുന്നു. 

തന്റെ വിവരങ്ങൾ അജ്ഞാതൻ ദുരുപയോ​ഗിച്ചതാണെന്നും തന്റെ നമ്പർ റദ്ദാക്കരുതെന്നും താരം ട്രായ് അധികൃതരോട് പറഞ്ഞു. ഇവരുടെ നിർദേശപ്രകാരം മുംബൈ പൊലീസിനെ സമീപിച്ചു. എന്നാൽ നേരിട്ട് മുംബൈയിൽ എത്താനാണ് താരത്തോടെ പൊലീസ് അവശ്യപ്പെട്ടത്. തുടർന്ന് സ്കൈപ്പിൽ ബന്ധപ്പെടാൻ പറഞ്ഞു. തന്നെ കണ്ടപ്പോൾ കെജിഎഫിൽ അഭിനയിച്ച നടിയാണെന്ന് ഉദ്യോ​ഗസ്ഥന് മനസിലായി. തന്റെ മൊഴി ഓൺലൈനായി രേഖപ്പെടുത്തിയതായും നടി പറഞ്ഞു. ആധാർ ഒരു പാസ്‌പോർട്ട് പോലെയോ മറ്റേതെങ്കിലും രേഖയെപ്പോലെയോ പ്രധാനമാണെന്നും. അത് വളരെ ശ്രദ്ധയോടെ സംരക്ഷിക്കണമെന്നും മാളവിക അവിനാഷ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT