മഞ്ജു, മീന, കീർത്തി/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

മഞ്ജു വാര്യരെയും കീർത്തിയെയും വെല്ലുവിളിച്ച് മീന; ഇത് ഗ്രീൻ ഇന്ത്യ ചാലഞ്ച്  

മാധ്യമ പ്രവർത്തക ദേവി നാഗവല്ലിയുടെ വെല്ലുവിളി ഏറ്റെടുത്തായിരുന്നു മീന തൈകൾ നട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

താരങ്ങൾ വൃക്ഷതൈകൾ നടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ചലഞ്ച് തന്നെയായിരുന്നു. ഗ്രീൻ ഇന്ത്യ ചാലഞ്ച് ഏറ്റെടുത്ത് സിനിമാതാരങ്ങളടക്കം നിരവധിപ്പേരാണ് ഇൻസ്റ്റ​ഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ നിറഞ്ഞുനിന്നത്. ഇപ്പോഴിതാ ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത് മറ്റാരുമല്ല മലയാളികളുടെ പ്രിയങ്കരിയായ നായിക മീനയാണ്. വൃക്ഷ തൈ നടുന്നതിന്റെ ചിത്രങ്ങൾ നടി തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. 

മാധ്യമ പ്രവർത്തക ദേവി നാഗവല്ലിയുടെ വെല്ലുവിളി ഏറ്റെടുത്തായിരുന്നു മീന തൈകൾ നട്ടത്. തൈകൾ നടുക മാത്രമല്ല ചലഞ്ച് ശൃംഖല തുടരാനായി ചിലരെ നോമിനേറ്റ് ചെയ്തിട്ടുമുണ്ട് മീന. നടി മഞ്ജു വാര്യർ, കീർത്തി സുരേഷ്, വെങ്കടേഷ് ദഗുബാട്ടി, കിച്ചാ സുദീപ് എന്നിവരെയാണ് മീന വെല്ലുവിളിച്ചിരിക്കുന്നത്.

ഇന്ത്യയെ പച്ചപ്പിൽ പുതപ്പിക്കുക എന്ന ലക്ഷ്യ‌ം മുന്നോട്ടുവച്ച് രാജ്യസഭാംഗമായ സന്തോഷ് കുമാർ എംപിയാണ് ഗ്രീൻ ഇന്ത്യ ചാലഞ്ചിനു തുടക്കം കുറിച്ചത്. പ്രഭാസ്, രാം ചരൺ,  മഹേഷ് ബാബു, വിജയ്, അനുപമ പരമേശ്വരൻ, അമല, നാഗാർജുന, സാമന്ത എന്നിങ്ങനെ നീളുന്നതാണ് ചലഞ്ചിൽ ഇതിനോടകം പങ്കെടുത്ത താരങ്ങളുടെ നിര. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്ഫോർഡിനും

പേരില്‍ 'ദ്രാവിഡ്', ബാറ്റില്‍ 'ഡൈനാമൈറ്റ്', 41 പന്തില്‍ 85 റണ്‍സ്!

സിക്സോട് സിക്സ്! ടി20യിൽ‌ വിൻഡീസിന് ലോക റെക്കോർഡ്

മോഷ്ടിച്ച ബൈക്കുമായി വന്ന് പൊലീസിനോട് വഴി ചോദിച്ചു; ഇതരസംസ്ഥാനക്കാരൻ പിടിയിൽ