മീനാക്ഷി ഫെയ്സ്ബുക്ക്
Entertainment

‘ഇനി ഞാന്‍ കൂടി തീരുമാനിക്കും ആര് ഭരിക്കണമെന്ന്': കന്നിവോട്ട് ചെയ്യാന്‍ മീനാക്ഷി

യഥാർഥ പേരായ അനുനയ അനൂപ് എന്നാണ് സ്ലിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ദ്യമായി വോട്ട് ചെയ്യുന്നതിന്‍റെ സന്തോഷം പങ്കുവച്ച് നടി മീനാക്ഷി അനൂപ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആരാധകരുമായി സന്തോഷം പങ്കിട്ടത്. ആര് ഭരിക്കണമെന്ന് ഇനി ഞാന്‍ കൂടി തീരുമാനിക്കും എന്നാണ് മീനാക്ഷി കുറിച്ചത്. വോട്ട് ചെയ്യാനുള്ള സ്ലിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്. ആഹാ. (ആദ്യായിട്ട് വോട്ട് ചെയ്യാൻ പോവാണ് അയിനാണ് )’.- എന്നാണ് മീനാക്ഷി കുറിച്ചത്. യഥാർഥ പേരായ അനുനയ അനൂപ് എന്നാണ് സ്ലിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പട്ട്യാലിമറ്റം എൽപി സ്കൂളിലാണ് മീനാക്ഷി വോട്ട് രേഖപ്പെടുത്തുന്നത്.

രസകരമായ കമന്‍റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ‘‘ആരാണ് അനുനയ, കന്നി വോട്ട് കള്ള വോട്ട് ആണോ’ എന്നായിരുന്നു ഒരാളുടെ കമന്‍റ്. ആധാർ തെളിവുണ്ട് എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. എല്ലാ സ്ഥാനാർത്ഥികൾക്കും കുത്തണം മീനുട്ടീ നമുക്കെന്തിനാ പക്ഷഭേദം എന്നായിരുന്നു ഒരാളുടെ നിര്‍ദേശം. ആദ്യത്തെ വോട്ടാണ് പാഴായി പോകാതെ നോക്കണേ എന്നും പറയുന്നവരുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് ബാലതാരമാണ് ബേബി മീനാക്ഷി കടന്നുവരുന്നത്. . ഒപ്പം, മോഹന്‍ലാല്‍, മറുപടി, ക്വീന്‍, പുഴയമ്മ, ആന മയില്‍ ഒട്ടകം, വണ്‍ ബൈ ടു,ഒരു മുത്തശ്ശി ഗദ, പോളേട്ടന്റെ വീട് തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിനാവശ്യം കെസി വേണുഗോപാലിന്റെ നേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യ പിന്തുണയുമായി കെ സുധാകരന്‍

ലഖ്‌നൗവിനെ വീഴ്ത്തി; കോഹ്‌ലി ടോപ് സ്‌കോറര്‍, ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം

തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ ആല്‍മരം മുറിച്ചു നീക്കി, വിഡിയോ

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; തുര്‍ക്കിയില്‍ ഒന്‍പത് മരണം

കോഴിക്കോട് കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

SCROLL FOR NEXT