വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മീരാ ജാസ്മിന് ഇൻസ്റ്റഗ്രാമിൽ ​ഗംഭീര വരവേൽപ്പ്; നൃത്തം ചെയ്ത് സന്തോഷം പങ്കിട്ട് താരം, വിഡിയോ 

ഇൻസ്റ്റ​ഗ്രാമിലാണ് താരം സാന്നിധ്യമറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിലേക്കുള്ള തിരിച്ചുവരവ് വാർത്തകളിൽ നിറയുന്നതിനിടെയാണ് സോഷ്യൽ മീഡിയയിലും മലയാളികളുടെ പ്രിയതാരം മീരാ ജാസ്മിൻ രം​ഗപ്രവേശം ചെയ്തത്. ഇൻസ്റ്റ​ഗ്രാമിലാണ് താരം സാന്നിധ്യമറിയിച്ചത്. മീര പങ്കുവച്ച ആദ്യ ചിത്രത്തിന് തന്നെ ​ഗംഭീര സ്വീകരണമാണ് ആരാധകർ നൽകിയത്. രണ്ട് ലക്ഷത്തോളം പേരാണ് ചിത്രം ഏറ്റെടുത്തത്. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിപ്പേർ താരത്തെ ഫോളോ ചെയ്യാനും തുടങ്ങി. 

കന്നി പോസ്റ്റിന് ലഭിച്ച സ്വീകരണം മീരയെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ഈ ആഹ്ലാദവും താരം ആരാധകരുമായി പങ്കുവച്ചു. തന്റെ സ്നേഹം നൃത്തത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് മീര. ഈ നന്ദിപ്രകടനമാണ് ഇൻസ്റ്റയിലെ മീരയുടെ രണ്ടാമത്തെ വിഡിയോ. സന്തോഷത്താൽ മതിമറന്ന് നൃത്തം ചെയ്യുന്ന മീര ജാസ്മിനെയാണ് വീഡിയോയിൽ കാണാനാവുക.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’എന്ന ചിത്രത്തിലെ ഫോട്ടോയാണ് മീര ഇൻസ്റ്റാഗ്രാമിൽ ആദ്യമായി ഷെയർ ചെയ്തത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്തിടെ പൂർത്തിയായിരുന്നു. ജയറാം ആണ് ഈ ചിത്രത്തിലെ നായകൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത